അമേരിക്കന്‍ ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒളിമ്പിക് ചാമ്പ്യന്‍ ആരോണ്‍ പിയേര്‍സോള്‍ 100 മീറ്റര്‍ ബാക്സ്ട്രോക്കില്‍ ലോക റെക്കോര്‍ഡ് തിരിച്ചു പിടിച്ചു. 51.94 സെക്കന്‍ഡിലായിരുന്നു പിയേര്‍സോളിന്‍റെ റെക്കോര്‍ഡ് പ്രകടനം. ഇത് ആറാം തവണയാണ് പിയേര്‍സോള്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തിയെഴുതുന്നത്.
പിയേര്‍സോള്‍ ബീജിംഗ് ഒളിമ്പിക്സില്‍ സ്ഥാപിച്ച 52. 54 സെക്കന്‍ഡിന്‍റെ റെക്കോര്‍ഡ് ഈ മാസം ഒന്നിന് സ്പെയിനിന്‍റെ ആഷ്‌വിന്‍ വൈല്‍ഡിബോയര്‍ തകര്‍ത്തിരുന്നു. ആദ്യമായാണ് ഒരു നീന്തല്‍ താരം 52 സെക്കന്‍ഡില്‍ താഴെ 100 മീറ്റര്‍ ബാക് സ്ട്രോക് നീന്തിക്കയറുന്നത്.
റെക്കോര്‍ഡ് തകര്‍ക്കുക എന്നത് തന്‍റെ ലക്‍ഷ്യമായിരുന്നുവെന്ന് മത്സരശേഷം പിയേര്‍സോള്‍ പറഞ്ഞു. ഈ പ്രകടനത്തോടെ 14 ഒളിമ്പിക് സ്വര്‍ണം സ്വന്തം പേരിലുള്ള മൈക്കല്‍ ഫെല്‍പ്സിനെപ്പോലും നിഷ്പ്രഭനാക്കാനും പിയര്‍സോളിനായി. റെക്കോര്‍ഡ് പ്രകടനത്തോടെ പിയേര്‍സോള്‍ ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യതനേടി. എന്നാലും 200 മീറ്റര്‍ ഫ്രീസ്റ്റൈലിഉം 200 മീറ്റര്‍ ബട്ടര്‍ഫ്ലൈയിലും സ്വര്‍ണമണിഞ്ഞ് ഫെല്‍പ്സ് മെഡല്‍ വേട്ട തുടര്‍ന്നു.
|