പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത > ഇന്ത്യന്‍ ബോക്സര്‍മാര്‍ മെഡല്‍ ഉറപ്പാക്കി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇന്ത്യന്‍ ബോക്സര്‍മാര്‍ മെഡല്‍ ഉറപ്പാക്കി
റഷ്യയില്‍ നടക്കുന്ന ഉമാഖ്നോവ് മെമ്മോറിയല്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ബോക്സര്‍മാരുടെ മിന്നുന്ന പ്രകടനം. 48 കിലോ ഗ്രാം വിഭാഗത്തില്‍ അമന്‍‌ദീപ് സിംഗ്, 91 കിലോ ഗ്രാം വിഭാഗത്തില്‍ മന്‍‌പ്രീത് സിംഗ് എന്നിവര്‍ സെമിഫൈനലിലെത്തിയതോടെ ഇന്ത്യ രണ്ട് വെങ്കല മെഡലുകള്‍ ഉറപ്പാക്കി.

ആതിഥേയ താരമായ ഗിനാക്‍മേവിനെയാ‍ണ് അമന്‍‌ദീപ്(11-2) ക്വാര്‍ട്ടറില്‍ ഇടിച്ചിട്ടത്. റഷ്യയുടെ മറ്റൊരു പ്രതീക്ഷയായ അബ്ദുള്ളേവ് രുസ്തമിനെ തോല്‍‌പ്പിച്ചാണ് മന്‍‌പ്രീത് സെമിയിലെത്തിയത്. 81 കിലോ ഗ്രാം വിഭാഗത്തിലേ ദേശീയ ചാമ്പ്യന്‍ ജസ്‌വീര്‍ സിംഗ് രണ്ടാം റൌണ്ടില്‍ കടന്നിട്ടുണ്ട്.

ആദ്യ റൌണ്ടില്‍ അസര്‍ബൈജാന്‍റെ ഇസാകണ്ട്രോവ് ഖാറ്റിസിനെ(8-2)യാണ് ജസ്‌വീര്‍ മറികടന്നത്. എന്നാല്‍ മറ്റ് ഇന്ത്യന്‍ താരങ്ങളായ ജയ് സിംഗ് പട്ടേല്‍(69 കിലോ), കുല്‍ദീപ് സിംഗ് എന്നിവര്‍ തോല്‍‌വി നേരിട്ടു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
എഫ് വണ്‍ വീണ്ടും പ്രതിസന്ധിയില്‍
ഇന്ത്യന്‍ ടീം പരിശീലന മത്സരങ്ങള്‍ കളിക്കും
റയല്‍ ‘റിബറി‘ വേട്ട അവസാനിപ്പിച്ചു
സാനിയയ്ക്ക് ഭീഷണി: യുവാവ് അറസ്റ്റില്‍
അബ്രമോവിച്ചിനെ കാണണമെന്ന് ടെറി
ഒളിമ്പിക്സിനായി ഒബാമയുടെ സന്ദേശം