ബയേണ്‍ മ്യൂണിക്കിന്‍റെ ഫ്രഞ്ച് താരം ഫ്രാങ്ക് റിബറിയ്ക്ക് വേണ്ടിയുള്ള ശ്രമങ്ങള്‍ റയല്‍ മാഡ്രിഡ് ഉപേക്ഷിക്കുന്നു. റയലിന്‍റെ കടുത്ത സമ്മര്‍ദ്ദത്തിനിടയിലും റിബറിയെ വിട്ടു കൊടുക്കില്ലെന്ന് മ്യൂണിക്ക് അറിയിച്ചതോടെയാണ് റയല്‍ റിബറി വേട്ട അവസാനിപ്പിക്കുന്നത്. റയലിലേക്കുള്ള കൂടുമാറ്റത്തില്‍ റിബറി ഒരു വര്‍ഷം കൂടി കാത്തിരിക്കണമെന്ന് റിയല്‍ ജനറല്‍ ഡയറക്ടര്‍ ജോര്‍ജ് വള്‍ഡാനൊ പറഞ്ഞു.
റിബറിയെ സ്വന്തമാക്കാനായി റയല്‍ 70 മില്യണ്‍ പൌണ്ട് വരെ നല്‍കാന്‍ തയ്യാറായിരുന്നെങ്കിലും മ്യൂണിക് വഴങ്ങിയില്ല. അതിനാല്‍ റിബറിയ്ക്ക് വേണ്ടിയുള്ള നിക്കത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് വല്‍ഡാനൊ പറഞ്ഞു. അടുത്ത സീസണ്‍ വരെ കാത്തിരിക്കാന്‍ തയ്യാറാണെന്നും വള്‍ഡാനൊ വ്യക്തമക്കി. റിബറിക്ക് രണ്ട് വര്‍ഷം കൂടി ബയേണുമായി കരാര്‍ ബാക്കിയുണ്ട്.
റിബറിയെ സ്വന്തമാക്കാനായി പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചെല്‍സിയും രംഗത്തുണ്ടായിരുന്നു. എന്നാല്‍ താന്‍ ബയേണ്‍ മ്യൂണിക്ക് വിടുകയാണെങ്കില്‍ അത് റയല്‍ മാഡ്രിഡിലേക്ക് ആയിരിക്കുമെന്ന് റിബറി വ്യക്തമാക്കിയതോടെ മാഞ്ചസ്റ്ററും ചെല്‍സിയും പിന്‍വാങ്ങുകയായിരുന്നു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും എ സി മിലാനില്‍ നിന്ന് ബ്രസീല്‍ മിഡ്ഫീല്‍ഡര്‍ കക്കായെയും ഒളിമ്പിക് ലൊയോണില്‍ നിന്ന് കരീം ബെന്‍സീമയെയും റയല്‍ നേരത്തേ സ്വന്തമാക്കിയിരുന്നു. |