പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത > സാനിയയ്ക്ക് ഭീഷണി: യുവാവ് അറസ്റ്റില്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സാനിയയ്ക്ക് ഭീഷണി: യുവാവ് അറസ്റ്റില്‍
ടെന്നീസ് താരം സാനിയാ മിര്‍സയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ മലയാളി യുവാവിനെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ മലപ്പുറം സ്വദേശി മുഹമ്മദ് അഷ്‌റഫിനെ(28) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. താനുമായുള്ള വിവാഹത്തില്‍ നിന്ന് പിന്‍‌മാറിയെന്ന് പറഞ്ഞ് ഇയാള്‍ സാനിയയുടെ വീട്ടില്‍ ചെന്ന് ബഹളമുണ്ടാക്കിയതായി പൊലീസ് അറിയിച്ചു.

സാനിയയും താനും തമ്മില്‍ പ്രണയത്തിലാണെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇതിനു പുറമെ ഇയാള്‍ സാനിയയുടെ മൊബൈലിലേക്ക് തുടര്‍ച്ചയായി സന്ദേശങ്ങള്‍ അയക്കുകയും ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന വിവാഹത്തില്‍ നിന്ന് പിന്‍‌മാറണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.

ഇന്നലെ രാത്രിയാ‍ണ് ഹൈദരാബാദിലെ ബംജാരയിലുള്ള സാനിയുടെ വീട്ടിലെത്തി ഇയാള്‍ ബഹളമുണ്ടാക്കിയത്. സാനിയ്ക്ക് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന വിവാഹം നടത്തരുതെന്ന് ആവശ്യപ്പെട്ട് ഇയാള്‍ സാനിയയുടെ പിതാവ് ഇമ്രാന്‍ മിര്‍സയുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. തുടര്‍ന്ന് ഇമ്രാന്‍ മിര്‍സ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാളെ പൊലീസ് ഇന്നലെ തന്നെ കോടതിയില്‍ ഹാജരാക്കി. സംഭവത്തെ തുടര്‍ന്ന് സാനിയയുടെ വീട്ടിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. വ്യവസായിയായ ഷൊറാബ് മിര്‍സയുമായി ഈ മാസം 10നാണ് സാനിയയുടെ വിവാഹ നിശ്ചയം.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
അബ്രമോവിച്ചിനെ കാണണമെന്ന് ടെറി
ഒളിമ്പിക്സിനായി ഒബാമയുടെ സന്ദേശം
ബോള്‍ട്ടിന് വീണ്ടും റെക്കോര്‍ഡ്
പണമൊഴുക്കിനെതിരെ പെലെ
രാജിവയ്ക്കില്ലെന്ന് എക്ലിസ്റ്റണ്‍
ടൊയോട്ട എഫ് വണ്‍ ആതിഥേയത്വത്തിനില്ല