പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത > ഒളിമ്പിക്സിനായി ഒബാമയുടെ സന്ദേശം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഒളിമ്പിക്സിനായി ഒബാമയുടെ സന്ദേശം
2016ലെ ഒളിമ്പിക്സ് മത്സരങ്ങല്‍ക്ക് അതിഥേയത്വം വഹിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരാന്‍ പ്രസിഡന്‍റ് ബറാക് ഒബാമയും രംഗത്ത്. 2016 ഒളിമ്പിക്സ് ചിക്കാഗോയ്ക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക നടത്തുന്ന പ്രചരണങ്ങള്‍ക്കാണ് ഒബാമ ശക്തി പകരുന്നത്.

ഒളിമ്പിക്സിന് അതിഥേയത്വം വഹിക്കുന്നതിലൂടെ അമേരിക്കയും മറ്റ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുമെന്ന് ഒബാമ പറഞ്ഞു. 2016ലെ ഒളിമ്പിക്സ് ആതിഥേയത്വത്തിനായുളള പ്രചരണപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചിത്രീകരിച്ച 15 മിനിറ്റ് വീഡീയോ സന്ദേശത്തിലാണ് ഒബാമയുടെ ചിക്കാഗോ സന്ദേശം.

നൈജീരിയയിലെ അബൂജയില്‍ ഇന്ന് നടക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളുടെ ഒളിമ്പിക് സംഘടനയായ അസോസിയേഷന്‍ ഓഫ് നാഷണല്‍ ഒളിമ്പിക് കമ്മിറ്റി യോഗത്തില്‍ ഒബാമയുടെ വീഡിയൊ പ്രദര്‍ശിപ്പിക്കും.

അമേരിക്കയുടേ പ്രസിഡന്‍റെന്ന നിലയില്‍ ആഫ്രിക്കന്‍ രാജ്യങ്ങളോട് എനിക്ക് പറയാനുള്ളത് ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്നതിലൂടെ അമേരിക്കയും ആഫ്രിക്കന്‍ രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാവുമെന്നാണ്. ലോകത്തെ ഇരു കൈയ്യും നീട്ടി സ്വീകരിക്കാന്‍ അമേരിക്ക തയ്യാറാണെന്നും ഒബാമ വ്യക്തമാക്കി.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ബോള്‍ട്ടിന് വീണ്ടും റെക്കോര്‍ഡ്
പണമൊഴുക്കിനെതിരെ പെലെ
രാജിവയ്ക്കില്ലെന്ന് എക്ലിസ്റ്റണ്‍
ടൊയോട്ട എഫ് വണ്‍ ആതിഥേയത്വത്തിനില്ല
ടെറിയെ ഉള്‍ക്കൊള്ളാന്‍ സിറ്റിക്കാവില്ല
റോണോയ്ക്ക് റയലില്‍ രാജകീയ സ്വീകരണം