ഒളിമ്പിക് ചാമ്പ്യന്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടിന് വീണ്ടും റെക്കോര്‍ഡ് വേഗം. സ്വിറ്റ്സര്‍ലന്‍ഡില്‍ നടന്ന ലൌസനെ ഗ്രാന്‍ഡ്പ്രിക്സില്‍ 200 മീറ്ററില്‍ മത്സരിച്ച ബോള്‍ട്ട് ചരിത്രത്തിലെ നാലാമത്തെ വേഗതയേറിയ സമയം കുറിച്ചുകൊണ്ടാണ് ട്രാക്ക് വിട്ടത്. 200 മീറ്റര്‍ 19.59 സെക്കന്‍ഡു കൊണ്ടാണ് ബോള്‍ട്ട് ഓടിയെത്തിയത്.
കനത്ത മഴയെയും കാറ്റിനെയും മറികടന്നാണ് ബോള്‍ട്ട് റെക്കോര്‍ഡ് വേഗം കുറിച്ചത്. 400 മീറ്റര്‍ ഒളിമ്പിക് ചാമ്പ്യന്‍ ലാഷ്വന്‍ മെറിറ്റ് ബോള്‍ട്ടിന് പിന്നില്‍ രണ്ടാമതായി. കാലാവസ്ഥ അനുകൂലമായിരുന്നെങ്കില്‍ ലോക റെക്കോര്‍ഡ് ഭേദിക്കുമായിരുന്നോ എന്ന ചോദ്യത്തിന് അതിനെ കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും തന്നെ പരീക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും ഉസൈന്‍ ബോള്‍ട്ട് മത്സരശേഷം പറഞ്ഞു.
അടുത്ത മാസം നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിന് മുന്‍പ് ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നും ബോള്‍ട്ട് സമ്മതിച്ചു. അതേ സമയം 100 മീറ്ററില്‍ ജമൈക്കയുടെ തന്നെ അസഫാ പവല്‍ വിജയിച്ചു. 10.07 സെക്കന്‍ഡാണ് പവല്‍ കുറിച്ച സമയം. വനിതാ വിഭാഗം 100 മീറ്റര്‍ 11.03 സെക്കന്‍ഡില്‍ ഓടിയെത്തിയ ജമൈക്കയുടെ ആന്‍ ഫ്രേസര്‍ സ്പ്രിന്‍റ് ഇനങ്ങളിലെ ജമൈക്കന്‍ ആധിപത്യം അരക്കിട്ടുറപ്പിച്ചു. |