ആഡോള്‍ഫ് ഹിറ്റലറെ പ്രകീര്‍ത്തിച്ച് സംസാരിച്ചതിന്‍റെ പേരില്‍ താന്‍ രാജിവയ്ക്കില്ലെന്ന് ഫോര്‍മുല വണ്‍ തലവന്‍ ബെര്‍ണി എക്ലിസ്റ്റണ്‍. എഫ് വണ്ണിലെ വാണിജ്യാവകാശങ്ങളുടെ ഉടമ കൂടിയായ എക്ലിസ്റ്റണ്‍ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ജനാധിപത്യം ഫലപ്രദമല്ലെന്നും ഹിറ്റ്‌ലര്‍ കരുത്തനായ നേതാവാണെന്നുമുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയത്.
ഇതിനെതിരെ ബ്രിട്ടണില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. ഇത്തരമൊരു സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക് ചേര്‍ന്നതല്ല എക്ലിസ്റ്റന്‍റെ പ്രസ്താവനയെന്ന് ലോക ജൂത കോണ്‍ഗ്രസ് പ്രസിഡന്‍റ് റൊണാള്‍ഡ് ലൈഡര്‍ പറഞ്ഞു.
എന്നാല്‍ താന്‍ രാജിവെക്കണം എന്നാവശ്യപ്പെടുന്നവര്‍ക്ക് അത് പറയാനുള്ള അവകാശമില്ലെന്നാണ് എക്ലിസ്റ്റന്‍റെ വാദം. ജൂത കോണ്‍ഗ്രസിന് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമൊന്നും ഇല്ലെന്നും എക്കിള്‍സ്റ്റണ്‍ പറഞ്ഞു. |