പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത > ടൊയോട്ട എഫ് വണ്‍ ആതിഥേയത്വത്തിനില്ല
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ടൊയോട്ട എഫ് വണ്‍ ആതിഥേയത്വത്തിനില്ല
:അടുത്ത വര്‍ഷം മുതല്‍ ഫോര്‍മുല വണ്‍ ജപ്പാനീസ് ഗ്രാന്‍ഡ്പ്രിക്സിന് ആതിഥേയത്വം വഹിക്കില്ലെന്ന് ടൊയോട്ട മോട്ടോര്‍ കമ്പനി അറിയിച്ചു. ആഗോള സാമ്പത്തിക മാന്ദ്യം കമ്പനിയെയും ബാധിച്ചതാണ് പിന്‍‌മാറ്റത്തിന് കാരണമെന്ന് ടൊയോട്ടയുടെ ഉടമസ്ഥരായ ഫ്യൂജി ഇന്‍റര്‍നാഷണല്‍ സ്പീഡ് വേ വക്താവ് അറിയിച്ചു.

എതിരാളികളായ ഹോണ്ടയുടെ സുസുക സര്‍ക്യൂട്ടിന് പകരം 30 വര്‍ഷത്തിനിടെ ആദ്യമായി 2007ല്‍ മൌണ്ട് ഫ്യുജിയുടെ അടിവാരത്തിലുള്ള റേസ് ട്രാക്കിലാണ് ടൊയോട്ട ഫോര്‍മുല വണ്ണിലെ ജപ്പാനീസ് ഗ്രാന്‍ഡ്പ്രിക്സിന് ആതിഥേയത്വം വഹിച്ചത്.

എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് റേസുമായി മുന്നോട്ട് പോകാനാവില്ലെന്ന് ഫ്യൂജി ഇന്‍റര്‍നാഷണല്‍ അറിയിക്കുകയായിരുന്നു. റേസില്‍ നിന്ന് പിന്‍‌മാറാനുള്ള തീരുമാനം ഹൃദയഭേദകമാണെന്ന് ഫ്യൂജി ഇന്‍റര്‍നാഷണല്‍ പ്രസിഡന്‍റ് ഹിരോക്കി കാറ്റൊ പറഞ്ഞു. പ്രതീക്ഷയ്ക്കൊത്ത് ഉയരാനാകാത്തതില്‍ കാറ്റൊ ക്ഷമ ചോദിക്കുകയും ചെയ്തു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ടെറിയെ ഉള്‍ക്കൊള്ളാന്‍ സിറ്റിക്കാവില്ല: ആന്‍സലോട്ടി
റോണോയ്ക്ക് റയലില്‍ രാജകീയ സ്വീകരണം
ഗ്രാന്‍സ്ലാമുകളിലെ സ്വിസ് നിക്ഷേപം
ഫെഡറര്‍ വീണ്ടും ഒന്നാമന്‍
റാങ്കിംഗില്‍ സാനിയ താഴോട്ട്
കോമണ്‍വെല്‍ത്ത്‌ ഗെയിംസിന് 3,172 കോടി