പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത > ടെറിയെ ഉള്‍ക്കൊള്ളാന്‍ സിറ്റിക്കാവില്ല
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ടെറിയെ ഉള്‍ക്കൊള്ളാന്‍ സിറ്റിക്കാവില്ല
ചെല്‍‌സി നായകന്‍ ജോണ്‍ ടെറിയെ ഉള്‍ക്കൊള്ളാന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കാവില്ലെന്ന് ചെല്‍‌സി പരിശീലകന്‍ കാര്‍ലോസ് അന്‍സലോട്ടി. ചെല്‍‌സി വിടുക എന്നത് ടെറിയെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്. അദ്ദേഹം എല്ലാക്കാലത്തും ക്ലബ്ബിനൊപ്പം തുടരുമെന്നാണ് കരുതുന്നതെന്നും ആന്‍സലോട്ടി പറഞ്ഞു.

ടെറിയെ സ്വന്തമാക്കാനായി 30 മില്യണ്‍ പൌണ്ട് സിറ്റി വാഗ്ദാനം ചെയ്തുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ആന്‍സലോട്ടി. സിറ്റിയുടെ കൈയ്യില്‍ പണമുണ്ടെങ്കിലും അവര്‍ക്കിതുവരെ ചാമ്പ്യന്‍‌സ് ലീഗില്‍ പ്രവേശിക്കാനായിട്ടില്ല.

ഇതാണ് കളിക്കാരെ സിറ്റിയിലേക്ക് പോകുന്നതില്‍ നിന്ന് പ്രധാനമായും വിലക്കുന്നത്. ഈ വര്‍ഷമാദ്യം മിലാനില്‍ നിന്ന് കക്കയെ സ്വന്തമാക്കാനും സിറ്റി ഇതുപോലൊരു വിഫലശ്രമം നടത്തിയിരുന്നു. എന്നാല്‍ ഒരു കളിക്കാരനെ സംബന്ധിച്ചിടത്തോളം ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുക എന്നത് അവന്‍റെ കരിയറിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്.

ഫുട്ബോള്‍ എന്നാല്‍ പണം മാത്രമല്ല. അത് ഒരു വികാരമാണ്. ഒരു ആവേശമാണ്. മറ്റെന്തല്ലാമോ ഒക്കെയാണ്. ആന്‍സലോട്ടി പറഞ്ഞു. ടെറിയെ സ്വന്തമാക്കാനായി സിറ്റി നിയമപ്രകാരമല്ലാത്ത രീതിയില്‍ സമീപിച്ചിട്ടുണ്ടാവാമെന്നും ആന്‍സലോട്ടി വ്യക്തമാ‍ക്കി.

ടെറിയ്ക്ക് മറ്റ് ടീമുകളുമായി സംസാരിക്കാം. എന്നാല്‍ ടെറിയെ ഞങ്ങള്‍ക്ക് വേണമെന്നതാണ് പ്രധാനം. എത്ര തുക നല്‍കാമെന്ന് പറഞ്ഞാലും ടെറി വില്‍പ്പനയ്ക്കില്ലെന്ന് ചെല്‍‌സി ചീഫ് എക്സിക്യൂട്ടീവ് പീറ്റര്‍ കെന്യോണും വ്യക്തമാക്കി.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
റോണോയ്ക്ക് റയലില്‍ രാജകീയ സ്വീകരണം
ഗ്രാന്‍സ്ലാമുകളിലെ സ്വിസ് നിക്ഷേപം
ഫെഡറര്‍ വീണ്ടും ഒന്നാമന്‍
റാങ്കിംഗില്‍ സാനിയ താഴോട്ട്
കോമണ്‍വെല്‍ത്ത്‌ ഗെയിംസിന് 3,172 കോടി
ഫെഡറര്‍ എക്കാലത്തെയും മികച്ചവന്‍: സാം‌പ്രാസ്