പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത > റോണോയ്ക്ക് റയലില്‍ രാജകീയ സ്വീകരണം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
റോണോയ്ക്ക് റയലില്‍ രാജകീയ സ്വീകരണം
റെക്കോര്‍ഡ് തുകയ്ക്ക് മാഞ്ചസ്റ്ററില്‍ നിന്ന് റയലിലെത്തിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് മാഡ്രിഡില്‍ റെക്കോര്‍ഡ് സ്വീകരണം. റോണോയെ റയലിലേക്ക് സ്വീകരിക്കാനായി റയലിന്‍റെ സ്വന്തം സ്റ്റേഡിയമായ സാന്‍റിയാഗൊ ബെര്‍ണാബ്യുവില്‍ തടിച്ചു കൂടിയത് 80000ത്തിലധികം ആരാധകര്‍. ആരാധകര്‍ക്ക് മുന്നില്‍ റയല്‍ പ്രസിഡന്‍റ് ഫ്ലോരന്‍റീന പെരസ് റോണോയെ ഔദ്യോഗികമായി അവതരിപ്പിച്ചു.

തന്‍റെ കുട്ടിക്കാലത്തെ സ്വപ്നമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നതെന്ന് റോണൊ പറഞ്ഞു. തന്നെക്കാണാന്‍ മാത്രമായി സ്റ്റേഡിയം നിറഞ്ഞു കവിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇത് എന്നില്‍ വലിയ മതിപ്പുളവാക്കുന്നു-റോണൊ പറഞ്ഞു. ഇതിനു മുന്‍പ് എതെങ്കിലും ഒരു ഫുട്ബോള്‍ താരത്തെ സ്വീകരിക്കാന്‍ ഇത്രയും‌പേര്‍ തടിച്ചു കൂടിയത് 1984ല്‍ അയിരുന്നു.

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ബാര്‍സണലോയില്‍ നിന്ന് ഇറ്റലിയിലെ നേപ്പിള്‍സിലേക്ക് കൂടു മാറിയപ്പോഴായിരുന്നു 75000 പേര്‍ മറഡോണയെ സ്വീകരിക്കാനായി നേപ്പിള്‍സില്‍ തടിച്ചു കൂടിയത്. എന്നാല്‍ അന്ന് മറഡോണയെ കാണാന്‍ പൈസ കൊടുത്ത് പാസ് വാങ്ങിയായിരുന്നു 75000 പേര്‍ എത്തിയതെങ്കില്‍ റോണോയെ കാണാന്‍ പ്രവേശനം സൌജന്യമായിരുന്നു.

റയലിന്‍റെ ഇതിഹാസ താരമായിരുന്ന ആല്‍‌ഫ്രെഡോ ഡി സ്റ്റെഫാനോ അണിഞ്ഞ ഒമ്പതാം നമ്പര്‍ ജഴ്സി തന്നെയാണ് റോണാള്‍ഡോയും അണിയുക. ഇതിനു മുന്‍പ് അര്‍ജന്‍റീനിയന്‍ സ്ട്രൈക്കര്‍ സാവിയോളയായിരുന്നു റയലിന്‍റെ ഒമ്പതാം നമ്പര്‍ ജഴ്സിയില്‍ ഇറങ്ങിയിരുന്നത്. പോര്‍ച്ചുഗീസ് ക്ലബ്ബ് ബെനഫിക്കയിലേക്ക് സാവിയോള കൂടുമാറിയതോടെ റോണോയ്ക്ക് ഒമ്പതാം നമ്പര്‍ ലഭിക്കുകയായിരുന്നു.

ലോക റെക്കോര്‍ഡ് തുകയായ 131 മില്യണ്‍ ഡോളറിന് കഴിഞ്ഞ മാസമാണ് റയല്‍ മാഡ്രിഡ് റോണാള്‍ഡൊയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് സ്വന്തമാക്കിയത്. ആറു വര്‍ഷത്തേക്കാണ് കരാര്‍.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഗ്രാന്‍സ്ലാമുകളിലെ സ്വിസ് നിക്ഷേപം
ഫെഡറര്‍ വീണ്ടും ഒന്നാമന്‍
റാങ്കിംഗില്‍ സാനിയ താഴോട്ട്
കോമണ്‍വെല്‍ത്ത്‌ ഗെയിംസിന് 3,172 കോടി
ഫെഡറര്‍ എക്കാലത്തെയും മികച്ചവന്‍: സാം‌പ്രാസ്
റോജര്‍ സ്ലാം