പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത > ഫാബിയാനൊയ്ക്ക് വേണ്ടി മാഞ്ച്സ്റ്റര്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഫാബിയാനൊയ്ക്ക് വേണ്ടി മാഞ്ച്സ്റ്റര്‍
ക്രിസ്റ്റിയാനോ റൊണാ‍ള്‍ഡോയും കാര്‍ലോസ് ടെവസും പോയതോടെ ദുര്‍ബലമായ മുന്നേറ്റ നിര ശക്തിപ്പെടുത്താന്‍ മാഞ്ച്സ്റ്റര്‍ യൂണൈറ്റഡ് ബ്രസീല്‍ താരം ലൂയിസ് ഫാബിയാനോയെ നോട്ടമിടുന്നു. ടെവസിനു പകരക്കാരനായി കരീം ബെന്‍‌സീമയെ സ്വന്തമാക്കനിരുന്ന മാഞ്ചസ്റ്ററിനെ ഞെട്ടിച്ചുകൊണ്ട് റയല്‍ ബെന്‍സീമയെ വലയിലാക്കിയത്.

കോണ്‍ഫെഡറേഷന്‍ കപ്പിലെ ടോ‌പ്‌സ്കോറാ‍യ ഫാബിയാനൊ ഇപ്പോള്‍ സ്പാനിഷ് ലീഗില്‍ സെവിയ്യയുടെ താരമാണ്. അതേ സമയം ഫാബിയാനോയ്ക്കായി എ സി മിലാനും രംഗത്ത് വന്നിട്ടുണ്ട്.

ഫാബിയാ‍നോയ്ക്കായി മിലാന്‍ 13 മില്യണ്‍ പൌണ്ടിന്‍റെ ഓഫര്‍ നല്‍കിയിട്ടുണ്ടെന്നാണ് സൂചന. 2005ല്‍ എഫ് സി പോര്‍ട്ടോയില്‍ നിന്ന് സെവിയ്യയില്‍ എത്തിയ ഫാബിയാനൊ 105 കളികളില്‍ നിന്നായി 47 ഗോളുകള്‍ നേടിയിട്ടുണ്ട്.

എന്നാല്‍ ഈ ട്രാന്‍‌സ്ഫര്‍ സീസണില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ റയലിന് വിറ്റതിലൂടെ ലഭിച്ച തുകയില്‍ 64 മില്യണ്‍ ഡോളര്‍ ഇപ്പോഴും മാഞ്ചസ്റ്റര്‍ ചെലവഴിക്കാനായി ബാക്കിവെച്ചിട്ടുണ്ട്. ക്രിസ്റ്റിയാനോയ്ക്ക് പകരമായി വീഗാനില്‍ നിന്ന് അന്‍റോണിയോണിയെയും ന്യൂകാസിലില്‍ നിന്ന് മൈക്കല്‍ ഓവനെയുമാണ് മാഞ്ചസ്റ്റര്‍ സ്വന്തമാക്കിയത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
റോഡിക് തകര്‍ത്തത് 73 വര്‍ഷത്തെ സ്വപ്നം
ഓവന്‍ മാഞ്ചസ്റ്ററില്‍ തന്നെ
പേസ്-ബ്ലാക്ക് സഖ്യം ഫൈനലില്‍
മുറെയുടെ കളികാണാന്‍ രാജ്ഞി എത്തും
മുറെയുടെ കളികാണാന്‍ രാജ്ഞി എത്തും
സിറ്റിയുടെ വാഗ്ദാനം ചെല്‍‌സി തള്ളി