ടോപ് സീഡ് ലിയാന്‍ഡന്‍ പേസ് - കാരാ ബ്ലാക്ക് സഖ്യം വിംബിള്‍ഡണ്‍ മിക്സഡ് ഡബിള്‍സ് ഫൈനലില്‍. സെമിയില്‍ സ്റ്റീഫന്‍ ഹസ്സ് - വിര്‍ജീനിയ റുവാനോ പാസ്ക്വെല്‍ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പേസ് സഖ്യം ഫൈനലില്‍ പ്രവേശിച്ചത്. സ്കോര്‍: 6 - 4, 6 - 4. 71 മിനിറ്റ് നീണ്ട പോരാട്ടത്തിലൂടെയാണ് ഇന്‍ഡോ- സിംബാവെ സഖ്യം വിജയിച്ചത്.
കഴിഞ്ഞ വര്‍ഷം നടന്ന യു എസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് കിരീടം പേസ് - ബ്ലാക്ക് സഖ്യം നേടിയിരുന്നു. മികസഡ് ഡബിള്‍സില്‍ ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ ജര്‍മനിയുടെ ജമി മുറെ അമേരിക്കയുടെ ലീസല്‍ ഹബര്‍ സഖ്യത്തെ തോല്‍പ്പിച്ച് മാര്‍ക് നോള്‍സ് - അന്ന ലീന ഗ്രോനിഫെല്‍ഡ് സഖ്യം ഫൈനലില്‍ കടന്നു. സ്കോര്‍: 6-2, 7-5. ഫൈനല്‍ നാളെ നടക്കും.
വനിതാ സിംഗിള്‍സ് ഫൈനല്‍ മത്സരം ഇന്ന് നടക്കും. അമേരിക്കയുടെ വില്യംസ് സഹോദരിമാരാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഇത് തുടര്‍ച്ചയായി രണ്ടാം തവണയാണ് ഇരുവരും വിംബിള്‍ഡണ്‍ ഫൈനലില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. നേരത്തെ വനിതാ ഡബിള്‍സിലും ഇരുവരും ഫൈനലില്‍ പ്രവേശിച്ചിരുന്നു. |