സാമിവല്‍ എറ്റുവിന് ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് റയല്‍ നല്‍കിയതിനേക്കാള്‍ കൂടുതല്‍ തുക നല്‍കി ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച ഇംഗ്ലീഷ് ക്ലബ് ചെല്‍സി വീണ്ടും വാര്‍ത്ത സൃഷ്ടിക്കുന്നു. ഇത്തവണ ചെല്‍സി നായകന്‍ ജോണ്‍ ടെറിയെ സ്വന്തമാക്കാനാണ് സിറ്റി വലവീശിയത്. അതും 30 മില്യണ്‍ പൌണ്ടിന്.
എന്നാല്‍ സിറ്റിയുടെ വാഗ്ദാനം കൈയ്യോടെ നിരസിച്ച ചെല്‍സി ടെറിയെ വില്‍പ്പനയ്ക്കില്ലെന്ന് വ്യക്തമാക്കിയതോടെ ശ്രമം വിഫലമാവുകയായിരുന്നു. ചെല്‍സി ചീഫ് എക്സിക്യൂട്ടീവ് പീറ്റര്‍ കെന്യോണിനെ സന്ദര്‍ശിച്ച സിറ്റി ചീഫ് എക്സിക്യൂട്ടീവ് ഗാരി കുക്കാബ് ടെറിക്ക് 30 മില്യണ്‍ പൌണ്ട് വാഗ്ദാനം ചെയ്തത്.
എന്നാല്‍ സിറ്റിയുടെ വാഗ്ദാനം നിരസിക്കുകയാണെന്ന് ചെല്‍സി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഇതോടെയാണ് ചെല്‍സി പരിശീലകന്‍ കാര്‍ലോസ് ആന്‍സലോട്ടിയ്ക്ക് ശ്വാസം നേരെ വീണത്. താന്‍ ചെല്‍സിയില്‍ തന്നെ തുടരുമെന്ന വാര്‍ത്തയുടെ ആശ്വാസത്തിലാണ് നായകനും പ്രതിരോധ നിരയിലെ കരുത്തനുമായ ടെറിയും. |