കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്ബോളിലെ ആവേശപ്പോരാട്ടങ്ങളുടെ ഓര്‍മകള്‍ മായും മുന്‍പ് കോണ്‍കകാഫ് സ്വര്‍ണക്കപ്പ് ഫുട്ബോള്‍ മേളയ്ക്ക് ഇന്ന് കിക്കുയരും. കോണ്‍ഫെഡറേഷന്‍ കപ്പില്‍ തരംഗമായ നിലവിലെ ചാമ്പ്യന്‍മാരായ അമേരിക്ക തന്നെയാണ് കോണകകാഫിലെ പ്രധാന ആകര്‍ഷണം. എന്നാല്‍ കോണ്‍ഫെഡറേഷന്‍ കപ്പില്‍ കളിച്ച നാലു പേരെ മാത്രമേ അമേരിക്ക ഈ ടൂര്‍ണമെന്‍റില്‍ കളിപ്പിക്കുന്നുള്ളു.
യുവരക്തങ്ങളിലാണ് അമേരിക്കന്‍ കോച്ച് ബോബ് ബ്രാഡ്‌ലി പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. ഇന്ന് ആദ്യമല്‍സരത്തില്‍ കാനഡ ജമൈക്കയെ നേരിടും. കോസ്റ്ററിക്കയും എല്‍സാല്‍വദോറും തമ്മിലാണ് രണ്ടാം മല്‍സരം. ഹോണ്ടുറാസിനെതിരെ നാളെയാണ് അമേരിക്കയുടെ ആദ്യപോരാട്ടം.
കിരീടപ്പോരാട്ടത്തില്‍ മെക്സിക്കോ മാത്രമാണു അമേരിക്കക്കു പ്രധാന ഭീഷണി. പുതുമുഖങ്ങളായ ഗ്വാഡിലൂപും കോസ്റ്ററിക്കയുമാണ് അമേരികയ്ക്കും മെക്സിക്കോയ്ക്കും വെല്ലുവിളി ഉയര്‍ത്താന്‍ പോന്ന ടീമുകള്‍. അതിനാല്‍ തന്നെ ഒരു അമേരിക്ക- മെക്സിക്കോ ഫൈനല്‍ ഇപ്പോഴേ പ്രവചിക്കുന്നവരുണ്ട്.
ഗ്രൂപ്പ് എ: ജമൈക്ക, കാനഡ, കോസ്റ്ററിക്ക, എല്‍ സാല്‍വദോര്‍.ഗ്രൂപ്പ് ബി: യുഎസ്‌എ, ഹോണ്ടുറാസ്, ഹെയ്‌തി, ഗ്രനെഡഗ്രൂപ്പ് സി: മെക്സിക്കോ, ഗ്വാഡിലൂപ്, പാനമ, നിക്കരാഗ്വ. |