വിമ്പിള്‍ഡണ്‍ വനിതാ ഫൈനല്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കുടുംബകാര്യം. സെമിയില്‍ റഷ്യന്‍ വെല്ലുവിളി അതിജീവിച്ച അമേരിക്കയുടെ വീനസ് വില്യംസും അനിയത്തി സെറിന വില്യംസും നാളെ നടക്കുന്ന വനിതാ ഫൈനലില്‍ കീരീടത്തിനായി ഏറ്റുമുട്ടും. ഹാട്രിക്ക് കിരീടം തേടിയാണ് വീനസ് കലാശക്കളിയ്ക്ക് ഇറങ്ങുന്നത്.
ഇത്തവണയും ഇതുവരെയുള്ള കളിമികവ് നോക്കിയാല്‍ വീനസിന് തന്നെയാണ് കിരീട സാധ്യത. കടുത്ത പോരട്ടത്തിലാണ് സെറീന റഷ്യയുടെ നാലാം സീഡ് എലീന ഡമന്റിയേവയെ ഒന്നിനെതിരെ രണ്ട് സെറ്റുകളില്‍ (6-7, 7-5, 8-6) മറികടന്നത്.
എന്നാല്‍ ലോക ഒന്നാം നമ്പര്‍ താരം ദിനാര സഫീനയ്ക്കെതിരെ വീനസിന്‍റെ വിജയം അനായാസമായിരുന്നു. നേരിട്ടുള്ള സെറ്റുകളില്‍(6-1, 6-0) സഫീനയെ നിഷ്പ്രഭമാക്കിയാണ് വീനസ് കലാശക്കളിയ്ക്ക് അര്‍ഹത നേടിയത്. പുരുഷ വിഭാഗം സെമിയില്‍ ഇന്ന് റോജര്‍ ഫെഡറര്‍ ഫെഡറര്‍ ജര്‍മനിയുടെ ടോമി ഹാസിനേയും ബ്രിട്ടന്റെ ആന്‍ഡി മുറെ അമേരിക്കയുടെ ആന്‍ഡി റോഡിക്കിനേയും നേരിടും. |