പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത > മറ്റെരാസി മിലാനില്‍ തന്നെ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മറ്റെരാസി മിലാനില്‍ തന്നെ
ഇറ്റലിയുടെ ലോകകപ്പ് താരം മാര്‍ക്കൊ മറ്റെരാസി ഇന്‍റര്‍ മിലാനുമായുള്ള കരാര്‍ പുതുക്കി. മൂന്നു വര്‍ഷത്തേക്കാണ് മറ്റെരാസി മിലാനുമായുള്ള കരാര്‍ പുതുക്കിയത്. 36 കാരനായ മറ്റെരാസി എട്ടു വര്‍ഷമായി മിലാന്‍റെ താരമാണ്.

മിലാന് വേണ്ടി 245 മത്സരങ്ങള്‍ കളിച്ചിട്ടുള്ള വിശ്വസ്തനായ ഈ പ്രതിരോധനിരക്കാരന്‍ 20 ഗോളുകളും നേടിയിട്ടുണ്ട്. 2001ല്‍ പെരുഗിയയില്‍ നിന്ന് ഇന്‍ററിലെത്തിയ മറ്റെരാസി നാല് സ്കെഡുറ്റോ കിരീടങ്ങളും രണ്ട് ഇറ്റാലിയന്‍ കപ്പ് കിരീടങ്ങളും ഇന്‍ററിനു വേണ്ടി നേടി.

കരിയറിന്‍റെ തുടക്കത്തില്‍ ഇറ്റാലിയന്‍ ലീഗിലെ ചെറുകിട ക്ലബ്ബുകളില്‍ കളിച്ചു വളര്‍ന്ന മറ്റെരാസി ഇംഗ്ലീഷ് ക്ലബ് എവര്‍ട്ടണിലെത്തിയതോടെയാണ് ഫുട്ബോള്‍ ലോകത്ത് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. കഴിഞ്ഞ ലോകകപ്പിന്‍റെ ഫൈനലില്‍ ഫ്രഞ്ച് നായകന്‍ സിനദിന്‍ സിദാനുമായി കളിക്കളത്തില്‍ വാക്‍തര്‍ക്കത്തില്‍ എര്‍പ്പെട്ട മറ്റെരാസിയെ സിദാന്‍ തല കൊണ്ട് ഇടിച്ചു വീഴ്ത്തിയതോടെ മറ്റെരാസി പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയര്‍ന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
റാങ്കിംഗ്: ബ്രസീല്‍ വീണ്ടും തലപ്പത്ത്
അഡ്വക്കറ്റ് ബെല്‍ജിയം പരിശീലകന്‍
വില്യംസ് സഹോദരിമാര്‍ സെമിയില്‍
റോണോയുടെ ട്രാന്‍സ്ഫര്‍: വിവാദം ഒഴിയുന്നില്ല
കക്ക ഇനി എട്ടാം നമ്പര്‍ ജഴ്സിയില്‍
ഞാന്‍ തന്നെ ഒന്നാം നമ്പര്‍: സഫീന