ഫിഫ ലോക റാങ്കിംഗില്‍ ഒരു വര്‍ഷമായി തുടരുന്ന സ്പെയിന്‍റെ രാജവാഴ്ചയ്ക്ക് അവസാനം. കോണ്‍ഫെഡറേഷന്‍ കപ്പ് ജയത്തൊടെ ബ്രസീല്‍ ആണ് സ്പെയിനിനെ പിന്തള്ളി ഒന്നാമതെത്തിയത്. ടുര്‍ണമെന്‍റ് തുടങ്ങുന്നതിനു മുന്‍പ് അഞ്ചാം സ്ഥാനത്തായിരുന്ന ബ്രസീല്‍ അമേരിയ്ക്കെതിരായ ഫൈനല്‍ ജയത്തോടെ നാല് സ്ഥാനങ്ങള്‍ കയറി ഒന്നാമതെത്തി.
2007 ഓഗസ്റ്റിനുശേഷം ഇതാദ്യമായാണ് ബ്രസീല്‍ ലോക റാങ്കിംഗില്‍ ഒന്നാമന്‍മാരാകുന്നത്. അമേരിക്കന്‍ അട്ടിമറിയില്‍ ഒന്നാം സ്ഥാനം നഷ്ടമായെങ്കിലും യൂറോപ്യന്‍ ചാമ്പ്യന്‍മാരായ സ്പെയിന്‍ തന്നെയാണ് രണ്ടാമത്. ബുധനാഴ്ച വൈകിട്ട് പുറത്തുവിട്ട പുതിയ റാങ്കിംഗ് പ്രകാരം നെതര്‍ലന്‍ഡ്സ് മൂന്നാമതും ഇറ്റലി നാലാമതും ജര്‍മനി അഞ്ചാമതുമാണ്.
റഷ്യ, ഇംഗ്ലണ്ട്, അര്‍ജന്‍റീന, ഫ്രാന്‍സ്, ക്രൊയേഷ്യ ടീമുകളാണ് യഥാക്രമം അഞ്ചു മുതല്‍ 10 വരെയുളള സ്ഥാനങ്ങളില്‍. കോണ്‍ഫെഡറേഷന്‍ കപ്പ് സെമിയില്‍ സ്പെയിനിനെ അട്ടിമറികുകയും കലാശക്കളിയില്‍ ബ്രസീലിനൊട് നേരിയ വ്യത്യാസത്തില്‍ അടിയറവ് പറയുകയും ചെയ്ത അമേരിക്ക രണ്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന് പന്ത്രണ്ടാമതെത്തി.
ഏഷ്യന്‍ ടീമുകളില്‍ 23 സ്ഥാനങ്ങള്‍ കയറിയ ദക്ഷിണകൊറിയയാണ് ഏറ്റവും വലിയ കുതിപ്പ് നടത്തിയത്. എണ്‍പത്തിമൂന്നാമതാണ് കൊറിയയുടെ സ്ഥാനമിപ്പോള്‍. ഇന്ത്യ റാങ്കിംഗില്‍ നൂറ്റി നാല്‍പ്പത്തിയേഴാം സ്ഥാനം നിലനിര്‍ത്തി. |