പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത > അഡ്വക്കറ്റ് ബെല്‍ജിയം പരിശീലകന്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അഡ്വക്കറ്റ് ബെല്‍ജിയം പരിശീലകന്‍
രണ്ട് തവണ ഡച്ച് ടീമിന്‍റെ കോച്ചായി പ്രവര്‍ത്തിച്ച ഡിക് അഡ്വക്കറ്റിനെ ബെല്‍ജിയം ഫുട്ബോള്‍ ടീമിന്‍റെ പുതിയ കോച്ചായി നിയമിച്ചു. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. 2010 ജനുവരി ഒന്നു മുതലായിരിക്കും അറുപത്തിയൊന്നുകാരനായ അഡ്വക്കറ്റ് ബെല്‍ജിയം ടീമിനൊപ്പം ചേരുക.

നിലവില്‍ അദ്ദേഹം റഷ്യന്‍ ക്ലബായ സെനിത് സെന്‍റ് പീറ്റേര്‍സ്ബര്‍ഗിന്‍റെ പരിശീലകനാണ്. 2008-ലെ യുവേഫ കപ്പ്, യൂറോപ്യന്‍ സൂപ്പര്‍ കപ്പ് എന്നീ കിരീടങ്ങള്‍ നേടിക്കൊടുത്ത് സെനിത് സെന്‍റ് പിറ്റേര്‍സ്ബര്‍ഗ് ടീമിന് വേണ്ടി മികച്ച പ്രകടനമാണ് അഡ്വക്കറ്റ് കാഴ്ചവച്ചത്.

ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൌണ്ടില്‍ ഗ്രൂപ്പ് അഞ്ചില്‍ നാലാം സ്ഥാനത്താണ് ബെല്‍ജിയം. ഇനിയുള്ള മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ചാലെ അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ പങ്കെടുക്കാന്‍ ബെല്‍ജിയത്തിന് അവസരം ലഭിക്കൂ. 2008-ല്‍ യൂറോപ്യന്‍ ചാമ്പ്യന്‍സിപ്പ് യോഗ്യതാറൌണ്ടിലും ബെല്‍ജിയം പുറത്തായിരുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
വില്യംസ് സഹോദരിമാര്‍ സെമിയില്‍
റോണോയുടെ ട്രാന്‍സ്ഫര്‍: വിവാദം ഒഴിയുന്നില്ല
കക്ക ഇനി എട്ടാം നമ്പര്‍ ജഴ്സിയില്‍
ഞാന്‍ തന്നെ ഒന്നാം നമ്പര്‍: സഫീന
ഫൈനല്‍ പ്രതീക്ഷയുമായി വീല്യംസ് സഹോദരിമാര്‍
വീനസ് സെമിയില്‍