വിംബിള്‍ഡണ്‍ ടെന്നീസില്‍ വീണ്ടും വില്യംസ് സഹോദരിമാര്‍ വാഴുന്നു. കഴിഞ്ഞ ദിവസം വനിതാ വിഭാഗം സിംഗിള്‍സില്‍ ഇരുവരും സെമിയിലെത്തിയതിനു പുറകെ വനിതാ വിഭാഗം ഡബിള്‍സിലും വില്യംസ് സഹോദരിമാര്‍ സെമിയിലെത്തി.
ഇന്ന് നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ജര്‍മനിയുടെ അന ലെന ഗ്രോവന്‍ഫീല്‍ഡ്-അമേരിക്കയുടെ വാനിയാ കിംഗ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകളില്‍(6-2,7-5) തോല്‍പ്പിച്ചാണ് നാലാം സീഡുകളായ വില്യംസ് സഹോദരികള്‍ സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്.
മറ്റൊരു സെമി പോരാട്ടത്തില്‍ സിംബാബ്‌വെ താരം കാരാ ബ്ലാക്-അമേരിക്കര്‍ താരം ലിസ് ഹ്യൂബര്‍ സഖ്യം സ്പെയിന്‍ ജോഡിയായ നൂറിയ ഗോസ്റ്റേര വിവ്സ്-മരിയാ ജോസ് മാര്‍ട്ടിനെസ് സഖ്യത്തെ ഒന്നിനെതിരെ രണ്ട് സെറ്റുകളില്‍(4-6,6-3,6-0) തോല്‍പ്പിച്ച് സെമിയിലിടം പിടിച്ചു. |