പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത > കക്ക ഇനി എട്ടാം നമ്പര്‍ ജഴ്സിയില്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കക്ക ഇനി എട്ടാം നമ്പര്‍ ജഴ്സിയില്‍
എ സി മിലാനില്‍ നിന്ന് റയല്‍ മാഡ്രിഡിലെത്തിയ ബ്രസീല്‍ സൂപ്പര്‍ താരം കക്ക ഇനി എട്ടാം നമ്പര്‍ ജഴ്സിയണിയും. ചൊവ്വാഴ്ച വൈകിട്ട് റയലിന്‍റെ സ്വന്തം സ്റ്റേഡിയമായ സാന്‍റിയാഗൊ ബെര്‍ണാബ്യൂവില്‍ നടന്ന ചടങ്ങിലാണ് റയല്‍ പ്രസിഡന്‍റ് ഫ്ലോരന്‍റീന പെരസ് കക്കയെ ഔദ്യോഗികമായി റയല്‍ താരമായി അവതരിപ്പിച്ചത്. റയലിന്‍റെ ചരിത്രത്തില്‍ ഇടം പിടിക്കാനാണ് തന്‍റെ ശ്രമമെന്ന് കക്ക പറഞ്ഞു.

അര്‍ജന്‍റീനിയന്‍ താരം ഫെര്‍ണാണ്ടോ ഗാഗൊ ആയിരുന്നു ഇതുവരെ റയലിന്‍റെ എട്ടാം നമ്പറില്‍ ഇറങ്ങിയിരുന്നത്. കക്കയെത്തിയതോടെ ഗാഗൊ അഞ്ചാം നമ്പര്‍ ജഴ്സി അണിയും. ബ്രസീല്‍ ടീമില്‍ പത്താന്‍ നമ്പര്‍ ജഴ്സി അണിയുന്ന കക്ക മിലാനില്‍ ഇരുപത്തി രണ്ടാം നമ്പര്‍ ജഴ്സിയാണ് അണിഞ്ഞിരുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരുടെ ഗണത്തിലാണ് താന്‍ കക്കയെ കാണുന്നതെന്ന് ഫ്ലോരന്‍റീന പെരസ് പറഞ്ഞു. കളിക്കളത്തിലെ തന്‍റെ സ്വഭാവം കൊണ്ടും കക്ക ഒരു റോള്‍ മോഡലാണെന്നും പെരസ് വ്യക്തമാക്കി. കക്കയുടെ ഔദ്യോഗിക അവതരണത്തിന് സാക്‍ഷ്യം വഹിക്കാന്‍ ബെര്‍ണാബ്യൂ സ്റ്റേഡിയത്തില്‍ 80000ത്തോളം ആരാധകരാ‍ണ് എത്തിയിരുന്നത്.

ബ്രസീലിന്‍റെയും റയലിന്‍റെയും പതാകകളുമായാണ് ആരാധകര്‍ കക്കയെ റയലിലേക്ക് എതിരേറ്റത്. ആറു വര്‍ഷത്തേക്കാണ് കക്ക റയലുമായി കരാ‍ര്‍ ഒപ്പുവച്ചിരിക്കുന്നത്. 65 മില്യണ്‍ യൂറോയ്ക്കാണ് കക്ക മിലാനില്‍ നിന്ന് റയലിലെത്തിയത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഞാന്‍ തന്നെ ഒന്നാം നമ്പര്‍: സഫീന
ഫൈനല്‍ പ്രതീക്ഷയുമായി വീല്യംസ് സഹോദരിമാര്‍
വീനസ് സെമിയില്‍
എറ്റുവിന് തുടരാമെന്ന് ബാര്‍സ
ലോകകപ്പ് ഒരുക്കങ്ങളില്‍ ബ്ലാറ്റര്‍ തൃപ്തന്‍
യൂറോ അണ്ടര്‍-21: ജര്‍മനിയ്ക്ക് കിരീടം