വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് ഫൈനല്‍ പ്രവേശനത്തിന് കാത്തിരിക്കുകയാണ് വില്യംസ് സഹോദരിമാര്‍. സെമിഫൈനലില്‍ വീനസ് ദിനാറ സഫീനയെ നേരിടുമ്പോള്‍ സെറീന എലീന ഡെമന്റീവയുമായാണ് ഏറ്റുമുട്ടുന്നത്. നേരത്തെ മൂന്നുതവണ വില്യംസ് സഹോദരിമാര്‍ ഫൈനലില്‍ നേര്‍ക്കുനേര്‍ പോരാടിയിന്നു. ഇതില്‍ രണ്ടു തവണ സെറീന ജയിച്ചപ്പോള്‍ ഒരു തവണ വിജയം വീനസിനായിരുന്നു.
നിലവിലെ ചാമ്പ്യന്‍ അമേരിക്കയുടെ മൂന്നാം സീഡ് താരം വീനസ് വില്യംസ് പതിനൊന്നാം സീഡായ പോളണ്ട് താരം ആഗ്നെസ്ക റഡ്‌വാന്‍സകയെ നേരിട്ടുള്ള സെറ്റുകള്‍ക്ക്(6-1,6-2) തോല്‍പ്പിച്ചാണ് സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും വിംബിള്‍ഡണില്‍ മുത്തമിട്ട വീനസ് ഇത്തവണ ഹാട്രിക്ക് കിരീടം തേടിയാണ് ഇറങ്ങുന്നത്. ജര്‍മനിയുടെ താരം സബീന ലിസിയെ തോല്‍പ്പിച്ചാണ് ദിനാറ സഫീന സെമിയില്‍ കടന്നത്. ആദ്യ സെറ്റ് നഷ്ടമായ സഫീന മികച്ച തിരിച്ചു വരവിലൂടെ വിജയം കണ്ടത്. സ്കോര്‍: 6-7, 6-4, 6-1. സെമിയിലെത്തിയതില്‍ സന്തോഷമുണ്ടെന്നും കിരീടം മാത്രമാണു തന്‍റെ ലക്‍ഷ്യമെന്നും ദിനാര പറഞ്ഞു.
മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇറ്റലിയുടെ ഫ്രാന്‍സെസ്ക ഷിയവോണയെ തോല്‍പ്പിച്ചാണ് റഷ്യയുടെ എലീന ഡെമന്‍റീവ തുടര്‍ച്ചയായി രണ്ടാം തവണയും സെമിയിലെത്തിയത്. സ്കോര്‍: 6-2, 6-2. ബെലാറസിന്‍റെ വിക്റ്റോറിയ അസരെങ്കയ്ക്കെതിരേ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സെറീന വില്യംസ് സെമിയില്‍ പ്രവേശിച്ചത്. സ്കോര്‍: 6-2, 6-3.
|