നിലവിലെ ചാമ്പ്യന്‍ അമേരിക്കയുടെ വീനസ് വില്യംസ് വിംബിള്‍ഡണ്‍ ടെന്നീസ് വനിതാ വിഭാഗം സിംഗിള്‍സ് സെമിഫൈനലിലെത്തി.
പതിനൊന്നാം സീഡായ പോളണ്ട് താരം ആഗ്നെസ്ക റഡ്‌വാന്‍സകയെ നേരിട്ടുള്ള സെറ്റുകളില്‍(6-1,6-2) തോല്‍പ്പിച്ചാണ് മൂന്നാം സീഡായ വീനസ് സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും വിംബിള്‍ഡണില്‍ മുത്തമിട്ട വീനസ് ഇത്തവണ ഹാട്രിക്ക് കിരീടം തേടിയാണ് ഇറങ്ങുന്നത്. ദിനാര സഫീന, സബൈന്‍ ലിസ്കി മത്സരത്തിലെ വിജയികളെയാണ് വീനസ് സെമിയില്‍ നേരിടുക. |