അടുത്ത വര്‍ഷം കരാര്‍ അവാസാനിക്കുന്ന കാമറൂണ്‍ സ്ട്രൈക്കര്‍ സാമുവല്‍ എറ്റു ഫില്‍സിന് രണ്ട് സീസണ്‍ കൂടി കരാര്‍ നീട്ടി നല്‍കാന്‍ തയ്യാറാണെന്ന് ബാര്‍സലോണ വ്യക്തമാക്കി.എറ്റുവിനെ ബാര്‍സ വില്‍ക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് കരാര്‍ നീട്ടി നല്‍കാന്‍ തയ്യാറാണെന്ന് ബാര്‍സ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ശമ്പള വര്‍ധന നല്‍കില്ലെന്നും ബാര്‍സ എറ്റുവിനെ അറിയിച്ചിട്ടുണ്ട്.
എറ്റുവിനെ സ്വന്തമാക്കാന്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റി 30 മില്യണ്‍ പൌണ്ട് മുടക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് കരാര്‍ നീട്ടാന്‍ ബാര്‍സ തയ്യാറായിരിക്കുന്നത്. അതേസമയം എറ്റു മാഞ്ചസ്റ്റര്‍ സിറ്റിയുമായി കരാര്‍ ഒപ്പിട്ടുവെന്ന വാര്‍ത്തകള്‍ അദ്ദേഹത്തിന്‍റെ ഏജന്‍റ് നിഷേധിച്ചു. ബാര്‍സയുമായി എറ്റുവിന് ഒരുവര്‍ഷം കൂടി കരാര്‍ ബാക്കിയുണ്ടെന്നും തല്‍ക്കാലം അത് തുടരാനാണ് താല്‍പ്പര്യമെന്നും എറ്റുവിന്‍റെ ഏജന്‍റ് വ്യക്തമാക്കി.
വലന്‍സിയന്‍ താരം ഡേവിഡ് വിയ്യയെ സ്വന്തമാക്കാനായി എറ്റുവിനെ ബാര്‍സ കൈയ്യൊഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എറ്റുവിനെ വില്‍ക്കുന്നതിലൂടെ 30 മുതല്‍ 35 മില്യണ്‍ പൌണ്ട് വരെ സ്വന്തമാക്കാനാവുമെന്നാണ് ബാര്‍സ പ്രതീക്ഷിച്ചിരുന്നത്. 2010ലാണ് എറ്റുവിന്‍റെ ബാര്‍സയുമായുള്ള കരാര്‍ അവസാനിക്കുന്നത്. റയല്‍ മാഡ്രിഡ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ സ്വന്തമാക്കാന്‍ ചെലവഴിച്ച 600 കോടി രൂപയേക്കാള്‍ കൂടുതല്‍ എറ്റുവിന് നല്‍കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി തയ്യാറാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. |