പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത > ലോകകപ്പ് ഒരുക്കങ്ങളില്‍ ബ്ലാറ്റര്‍ തൃപ്തന്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ലോകകപ്പ് ഒരുക്കങ്ങളില്‍ ബ്ലാറ്റര്‍ തൃപ്തന്‍
അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ ഒരുക്കങ്ങളില്‍ ഫിഫ പ്രസിഡന്‍റ് സെപ് ബ്ലാറ്റര്‍ക്ക് സംതൃപ്തി. കഴിഞ്ഞ ആ‍ഴ്ച അവസാനിച്ച കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്‍റ് ലോകകപ്പിന്‍റെ റിഹേഴ്സലായിരുന്നു. കോണ്‍ഫെഡറേഷന്‍ കപ്പ് നടത്തിപ്പില്‍ ഫിഫയ്ക്ക് പൂര്‍ണ സംതൃപ്തിയാണുളളതെന്നും ബ്ലാറ്റര്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്ക ശരിയായ ദിശയിലാണ് മുന്നേറുന്നതെന്ന് ബ്ലാറ്റര്‍ വ്യക്തമാക്കി. കോണ്‍ഫെഡറേഷന്‍ കപ്പ് നടത്തിപ്പില്‍ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരും പ്രദേശിക സര്‍ക്കാരുകളും മികവുറ്റ പ്രകടനമാണ് കാഴ്ചവെച്ചത്. എങ്കിലും ഇനിയും പരിഹരിക്കാനായി ഒട്ടേറെ വെല്ലുവിളികള്‍ ബാക്കിയുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കാരുടെ ആതിഥേയത്വത്തെയും സ്റ്റേഡിയത്തിലെ അന്തരീക്ഷത്തെയും എത്ര പ്രശംസിച്ചാലും മതിയാവില്ല.

എന്നാല്‍ താമസ സൌകര്യങ്ങളുടെ കാര്യത്തിലും ഗതാഗത സൌകര്യങ്ങളുടെ കര്യത്തിലും സ്റ്റേഡിയത്തിനു പുറത്തെ ജനത്തിരക്ക് നിയന്ത്രിക്കുന്ന കാര്യത്തിലുമെല്ലാം കുറേക്കൂടി ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഇതെല്ലാം ലോകകപ്പിന് മുന്നോടിയായി പരിഹരിക്കപ്പെടുമെന്ന് തനിക്കുറപ്പുണ്ടെന്നും ബ്ലാറ്റര്‍ പറഞ്ഞു. ചില കുറവുകളുണ്ടായെങ്കിലും മത്സരങ്ങളുടെ നടത്തിപ്പിന്‍റെ കാര്യത്തില്‍ ദക്ഷിണാഫ്രിയ്ക്കക്ക് 10ല്‍ ഏഴര മാര്‍ക്ക് നല്‍കുന്നുവെന്നും ബ്ലാറ്റര്‍ പറഞ്ഞു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
യൂറോ അണ്ടര്‍-21: ജര്‍മനിയ്ക്ക് കിരീടം
വിംബിള്‍ഡണ്‍‍: ഭൂപതി-സാനിയ സഖ്യത്തിനു തോല്‍വി
ജര്‍മന്‍ ഗ്രാന്‍ഡ്‌പ്രിക്സില്‍ സുശീലിന് സ്വര്‍ണം
റോണോയുടെ നഷ്ടം നികത്തുമെന്ന് റൂണി
കക്കയ്ക്ക് ഗോള്‍ഡന്‍ ബോള്‍
ലോക സ്കൂള്‍ മീറ്റ്: ബിനീഷിന് വെള്ളി