വിംബിള്‍ഡണ്‍ മിക്സ്ഡ് ഡബിള്‍സിന്‍റെ മൂന്നാം റൗണ്ടില്‍ ഇന്ത്യയുടെ സാനിയ-ഭൂപതി സഖ്യത്തിന് തോല്‍വി. ഇന്ത്യന്‍ താരം ലിയാന്‍ഡര്‍ പെയ്സ്-സിംബാബ്‌വെയുടെ സാറ ബ്ലാക്ക് സഖ്യമാണ് മൂന്ന് സെറ്റ്(6-2,6-7(2),6-3) നീണ്ട മല്‍സരത്തില്‍ ഭൂപതി- സാനിയ സഖ്യത്തിന് പുറത്തേക്കുള്ള വഴി കാണിച്ചത്.
അതേ സമയം പുരുഷ ഡബിള്‍സിന്‍റെ മൂന്നാം റൌണ്ടില്‍ നടന്ന മറ്റൊരു ഇന്ത്യന്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ പ്രകാശ് അമൃതരാജും പാക്കിസ്ഥാന്റെ ഐസാം ഉല്‍ ഹഖ് ഖുറേഷിയും ഉള്‍പ്പെട്ട സഖ്യം ഇന്ത്യയുടെ മഹേഷ് ഭൂപതി ബഹാമാസിന്റെ മാര്‍ക്ക് നോള്‍സ് സഖ്യത്തൊട് തോറ്റ് പുറത്തായി.
സിംഗിള്‍സില്‍ പുരുഷവിഭാഗത്തില്‍ രണ്ടാം സീഡ് സ്വിസ് താരം റോജര്‍ ഫെഡറും വനിതാ വിഭാഗത്തില്‍ വില്യംസ് സഹോദരിമാരായ സെറീനയും വീനസും ക്വാര്‍ട്ടറിലെത്തി. സ്വീഡന്‍റെ റോബിന്‍ സോഡര്‍ലിങ്ങിനെയാണു ഫെഡറര്‍ നേരിട്ടുള്ള സെറ്റുകളില്‍ (6-4, 7-6, 7-6) പരാജയപ്പെടുത്തിയത്.. |