ഒളിമ്പിക് വെങ്കലമെഡല്‍ ജേതാവ് ഇന്ത്യയുടെ സുശീല്‍ കുമാറിന് ജര്‍മനിയിലെ ഡോര്‍ട്മുണ്ടില്‍ നടക്കുന്ന ജര്‍മന്‍ ഗ്രാന്‍ഡ്പ്രിക്സ് ഫ്രീസ്റ്റൈല്‍ അന്‍ഡ് ഗ്രീക്കൊ ഗുസ്തി ടൂര്‍ണമെന്‍റില്‍ സ്വര്‍ണം. 66 കിലോ ഫ്രീ സ്റ്റൈല്‍ ഗുസ്തിയിലാണ് ഇന്ത്യന്‍ താരം സ്വര്‍ണമണിഞ്ഞത്.സുശീലിനു പുറമെ 55 കിലോ ഫ്രീ സ്റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യയുടെ രാഹുല്‍ ബാല്‍സാഹിബും സ്വര്‍ണമണിഞ്ഞു.
രണ്ട് സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവും ഉള്‍പ്പെടെ ടൂര്‍ണമെന്‍റില്‍ ഇന്ത്യ ആകെ അഞ്ചു മെഡലുകളാണ് നേടിയത്. 120 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യക്ക് വേണ്ടി രാജീവ് ടോമര്‍ വെള്ളി നേടിയപ്പോള്‍ 60 കിലോഗ്രാം ഗ്രീക്കൊ റോമന്‍ ഗുസ്തിയില്‍ രവീന്ദര്‍ സിംഗും 74 കിലോഗ്രാം ഫ്രീ സ്റ്റൈല്‍ വിഭാഗത്തില്‍ രമേഷ് കുമാറും ഇന്ത്യക്ക് വേണ്ടി വെങ്കലമണിഞ്ഞു.
ഭാരം പ്രശ്നമായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം പട്ടായയില്‍ നടന്ന എഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഗുസ്തി ടൂര്‍ണമെന്‍റ് സുശീലിന് നഷ്ടമായിരുന്നു. ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്ന് ദേശീയ കായിക മന്ത്രാലയം സുശീലിനെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. |