ദക്ഷിണാഫ്രിക്കയില്‍ നടന്ന കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്‍റിലെ മികച്ച താരമായി ബ്രസീല്‍ പ്ലേമേക്കര്‍ കക്കയെ തെരഞ്ഞെടുത്തു. വോട്ടെടുപ്പിലൂടെയാണ് കക്കയെ സുവര്‍ണ പന്തിനായി തെരഞ്ഞെടുത്തത്.
ടൂര്‍ണമെന്‍റിലെ ടോപ്സ്കോററായ ബ്രസീല്‍ താരന്‍ ലൂയിസ് ഫാബിയാണൊ വോട്ടെടുപ്പില്‍ രണ്ടാമതെത്തി. ടൂര്‍ണമെന്‍റില്‍ അഞ്ചു ഗോളുകള്‍ നേടിയ ഫാബിയാനോയ്ക്ക് തന്നെയാണ് ടൂര്‍ണമെന്‍റിലെ ടോപ് സ്കോറര്‍ക്കുള്ള സുവര്‍ണ പാദുകം. അമേരിക്കന്‍ മിഡ്ഫീല്‍ഡര്‍ ക്ലിന്‍റ് ഡെംപ്സിയാണ് വോട്ടെടുപ്പില്‍ മൂന്നാമതെത്തിയത്.
ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ക്കുളള ഗോള്‍ഡന്‍ ഗ്ലൌവ് അമേരിക്കന്‍ ഗൊള്‍ കീപ്പര്‍ ടിം ഹൊവാര്‍ഡ് സ്വന്തമാക്കി. ഫൈനലില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് അമേരിക്കയെ തോല്‍പ്പിച്ചാണ് ബ്രസീല്‍ കിരീടം നേടിയത്. മൂന്നാം സ്ഥാനക്കാര്‍ക്കു വേണ്ടിയുള്ള മത്സരത്തില്‍ യൂറോ ചാമ്പ്യന്‍മാരായ സ്പെയില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.
|