എസ്തോണിയയില്‍ നടക്കുന്ന ലോക സ്കൂള്‍ അത്‌ലറ്റിക് മീറ്റില്‍ മലയാളിയായ ബിനീഷ് കെ ഷാജിയ്ക്ക് വെള്ളി മെഡല്‍. ആണ്‍കുട്ടികളുടെ 200 മീറ്റര്‍ ഓട്ടത്തിലാണ് ബിനീഷ് ഈ അപൂര്‍വനേട്ടം സ്വന്തമാക്കിയത്.
കോതമംഗലം സെന്‍റ് ജോര്‍ജ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ബീനീഷ്. ലോക സ്കൂള്‍ മീറ്റില്‍ ലോംഗ്‌ജംപിലും ബിനീഷ് മത്സരിക്കുന്നുണ്ട്.
കൊച്ചിയില്‍ നടന്ന ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റല്‍ 100 മീറ്റര്‍, 200 മീറ്റര്‍ എന്നീ ഇനങ്ങളില്‍ സ്വര്‍ണവും ലോംഗ്‌ജംപില്‍ വെള്ളിയും നേടിയിരുന്നു. രാജുപോളാണ് ബിനീഷിന്‍റെ പരിശീലകന്‍. കോതമംഗലം സ്വദേശിയായ പി കെ ഷാജിയുടെയും ബീന ഷാജിയുടെയും മകനാണ് ബിനീഷ്.
ലോക സ്കൂള്‍ മീറ്റില്‍ ആകെ 14 അത്‌ലറ്റുകളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കുന്നത്. ഇതില്‍ ആറുപേര്‍ മലയളികളാണ്. |