പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത > ബ്രസീല്‍ തന്നെ രാജാക്കന്‍‌മാര്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബ്രസീല്‍ തന്നെ രാജാക്കന്‍‌മാര്‍
അമേരിക്കയുടെ അട്ടിമറി സ്വപ്നങ്ങള്‍ അവസാന നിമിഷം തകര്‍ത്തെറിഞ്ഞ ബ്രസില്‍ കോണ്‍ഫെഡറേഷന്‍ കപ്പ് കിരീടത്തില്‍ മൂന്നാം തവണയും മുത്തമിട്ടു. ആദ്യപകുതിയില്‍ രണ്ട് ഗോളിന് മുന്നിട്ടുനിന്ന അമേരിക്കയുടെ പോസ്റ്റില്‍ രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകള്‍ അടിച്ചു കയറ്റിയാണ് ബ്രസീല്‍ കിരീടം ഉയര്‍ത്തിയത്. (3-2). വിജയത്തോട്ടെ കോണ്‍ഫെഡറേഷന്‍സ്‌ കപ്പില്‍ മൂന്നു തവണ മുത്തമിടുന്ന ആദ്യ ടീമായി ബ്രസീല്‍.

ക്ലിന്റ്‌ ഡെം‌പ്സി (ഒന്‍പത്‌), ലണ്ടന്‍ ഡോണവന്‍ (26) എന്നിവരുടെ ഗോളിലൂടെ ആദ്യപകുതിയില്‍ അമേരിക്ക ബ്രസീലിനെ ഞെട്ടിച്ചു. എന്നാല്‍ ഫൈനലില്‍ കളിമറക്കുന്ന ചരിത്രമില്ലാത്ത ബ്രസീല്‍ രണ്ടാംപകുതിയില്‍ ലൂയിസ്‌ ഫാബിയാനോ (46,73 ), ക്യാപ്റ്റന്‍ ലൂസിയോ (83) എന്നിവരുടെ ഗോളുകളിലൂടെ തിരിച്ചടിച്ചതോടെ കിരീടവും ബ്രസീലിന്‍റെ പക്ഷത്ത് നിന്നു. ഫൈനലിലെ ഇരട്ട ഗോളടക്കം അഞ്ചുഗോളുകളുമായി ലൂയിസ്‌ ഫാബിയാനോ സ്വര്‍ണപ്പന്തിന് അര്‍ഹനായി.

നന്നായി കളിച്ചിട്ടും കിരീട ഭാഗ്യമില്ലാതെപ്പോയ അമേരിക്കയ്ക്ക് ചരിത്രത്തിലാദ്യമായി ഒരു ഫിഫ ടൂര്‍ണമെന്റിന്റെ ഫൈനല്‍ കളിച്ച സംതൃപ്തിയുമായി മടങ്ങാം. സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 1-0ന്‌ തോല്‍പിച്ച ടീമില്‍ ഒരുമാറ്റവും വരുത്താതെയാണു ബ്രസീല്‍ കോച്ച്‌ ദൂംഗ കലാശക്കളിക്കും ടീമിനെയിറക്കിയത്‌.
ബ്രസീലിനെ ഞെട്ടിച്ച് പത്താം മിനിറ്റില്‍ അമേരിക്കയാണ് ആദ്യവെടിപ്പൊട്ടിച്ചത്. ഇംഗ്ലിഷ്‌ ക്ലബ്‌ ഫുള്‍ഹാമിന്റെ താരം ക്ലിന്റ്‌ ഡെം‌പ്സിയാണ് അമേരിക്കയെ മുന്നിലെത്തിച്ചത്. 16 മിനിറ്റുകള്‍ക്കു ശേഷം ബ്രസീല്‍ ഹൃദയം തുളച്ച് ലണ്ടന്‍ ഡോണവന്‍ അമേരിക്കയ്ക്കായി രണ്ടാമത്തെ വെടിയുതിര്‍ത്തു. ആദ്യപകുതി അവസാനിക്കും വരെ അമേരിക്കയുടെ മുന്നേറ്റങ്ങള്‍ക്കു മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ബ്രസീലിനു കഴിഞ്ഞില്ല.

എന്നാല്‍ ഒന്നാം പകുതിയുഇലെ ബ്രസീലായിരുന്നില്ല രണ്ടാം പകുതിയില്‍. തുടക്കത്തിലേ ലൂയിസ്‌ ഫാബിയാനോയുടെ ഗോളിലൂടെ ലീഡ് കുറച്ച മഞ്ഞപ്പട ലൂയിസ്‌ ഫാബിയാനോയുടെ ഗോളില്‍ ഒപ്പമെത്തി. പോസ്റ്റില്‍ തട്ടി തെറിച്ച റൊബീഞ്ഞോയുടെ ഷോട്ട് ഫാബിയാനോ തലകൊണ്ട് വീണ്ടും പോസ്റ്റിലേക്ക് തിരിഛു വിട്ടു.

കളിയുടെ അവസാന മിനിറ്റുകളില്‍ ബ്രസീലിന്റെ ആക്രമണം ശക്‌തമാക്കി. ഒടുവില്‍ 86 ആം മിനുറ്റില്‍ വലതുകോര്‍ണറില്‍നിന്ന്‌ എലാനോ ഉയര്‍ത്തിവിട്ട കിക്ക്‌, കൂട്ടപ്പൊരിച്ചിലിനിടയിലും എടുത്തുചാടി കൃത്യമായി ഹെഡ്‌ ചെയ്‌ത ബ്രസീല്‍ നയകന്‍ ലൂസിയോ കിരീടമുറപ്പിച്ച ഗോള്‍ നേടി.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ബോള്‍ട്ടിന് മികച്ച സമയം
പേസ്-ഭൂപതി സഖ്യങ്ങള്‍ നേര്‍ക്കു നേര്‍
അട്ടിമറിപ്പേടിയില്‍ ബ്രസീല്‍ ഇന്ന് ഫൈനലിന്
സൈനയ്ക്ക് ഉജ്ജ്വല സ്വീകരണം
ഇംഗ്ലണ്ടിനെ പേടിക്കണമെന്ന് കക്ക
ജാക്സന്‍റെ ഓര്‍മയില്‍ ഫെഡറര്‍