പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത > ബോള്‍ട്ടിന് മികച്ച സമയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബോള്‍ട്ടിന് മികച്ച സമയം
ഒളിമ്പിക് ചാമ്പ്യന്‍ ഉസൈന്‍ ബോള്‍ട്ടിന് സീസണില്‍ 100 മീറ്ററിലെ മികച്ച സമയം. ജമൈക്കന്‍ അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ നൂറ് മിറ്റര്‍ 9.86 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ബോള്‍ട്ട് വീണ്ടും മികച്ച സമയം കുറിച്ചത്.

സെക്കന്‍റില്‍ 0.2 മീറ്റര്‍ ശരാശരിയില്‍ ഓടിയ ബോള്‍ട്ട് തൊട്ട് പുറകെയെത്തിയ അസാഫ പവലിനെ നേരിയ വ്യത്യാസത്തിലാണ് മറികടന്നത്. പോവെല്‍ 9.97 സെക്കന്‍റിലും മൈക്കള്‍ ഫ്രേറ്റര്‍ 10.02 സെക്കന്‍റിലും ഫിനിഷ് ചെയ്തു. 50 മീറ്റര്‍ മാര്‍ക്കില്‍ വച്ചാണ് ബോള്‍ട്ട് എതിരാളികളെ പിന്നിലാക്കിയത്.

സ്ത്രീകളുടെ നൂറ് മീറ്ററില്‍ ഷെല്ലി ആന്‍ ഫ്രേസര്‍ ഒന്നാമതെത്തി. ഏപ്രിലില്‍ ശസ്ത്രക്രിയക്ക് വിധേയയായ ഷെല്ലി പരിക്കില്‍ നിന്ന് പൂര്‍ണമായും മുക്തയായെന്ന് തെളിയിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. 10.88 സെക്കന്‍റിലാണ് ഷെല്ലി ഫിനിഷ് ചെയ്തത്. കെരോണ്‍ സ്റ്റിവാര്‍ട്ട് (10.93 സെക്കന്‍റ്) രണ്ടാമതും ഷെറി ആന്‍ ബ്രൂക്ക് (11.16 സെക്കന്‍റ്) മൂന്നാമതും ഫിനിഷ് ചെയ്തു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പേസ്-ഭൂപതി സഖ്യങ്ങള്‍ നേര്‍ക്കു നേര്‍
അട്ടിമറിപ്പേടിയില്‍ ബ്രസീല്‍ ഇന്ന് ഫൈനലിന്
സൈനയ്ക്ക് ഉജ്ജ്വല സ്വീകരണം
ഇംഗ്ലണ്ടിനെ പേടിക്കണമെന്ന് കക്ക
ജാക്സന്‍റെ ഓര്‍മയില്‍ ഫെഡറര്‍
പെലെയ്ക്കിഷ്ടം മാഞ്ച്സറ്ററിന്‍റെ കളി