വിംബിള്‍ഡണില്‍ വീണ്ടും ഇന്ത്യന്‍ പോരാട്ടം. മിക്സഡ് ഡബിള്‍സിന്‍റെ മൂന്നാം റൌണ്ടില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതി-സാനിയാ സഖ്യമാണ് മറ്റൊരു ഇന്ത്യന്‍ താരമായ ലിയാണ്ടര്‍ പേസ്-സിംബാബ്‌വേ താരം കാരാ ബ്ലാക് സഖ്യത്തെ നേരിടുന്നത്.
രണ്ടാം റൌണ്ടില്‍ ഭൂപതി സാനിയാ സഖ്യം ആതിഥേയ ജോഡികളായ കോളിന്‍ ഫ്ലെമിംഗ്-സാറാ ബോര്‍വെല്‍ സഖ്യത്തെ നേരിട്ടുളള സെറ്റുകളില്‍(7-6 (4), 6-4 ) തോല്‍പ്പിച്ചാണ് മൂന്നാം റൌണ്ടില്‍ കടന്നത്.
ടൂര്‍ണമെന്‍റിലെ ടോപ് സീഡുകളായ പേസ്-ബ്ലാക് സഖ്യം സ്ലൊവാക്യന്‍-ഇറ്റാലിയന്‍ ജോഡിയോട് രണ്ടാം റൌണ്ടില്‍ വാക്കോവര്‍ ലഭിച്ചതിനെ തുടര്‍ന്നാണ് മൂന്നാം റൌണ്ടിലെത്തിയത്. സിംഗിള്‍സില്‍ സാനിയാ മിര്‍സ നേരത്തെ പുറത്തായിരുന്നു. |