ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന അടുത്ത ലോകകപ്പില്‍ പേടിക്കേണ്ട ടീമുകളൊന്ന് ഇംഗ്ലണ്ട് ആണെന്ന് ബ്രസീല്‍ സൂപ്പര്‍ താരം കക്ക. ലോകകപ്പ് സ്വന്തമാക്കാന്‍ എറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുനന്വരുടെ ടിമുകളിലൊന്നാണ് ഇംഗ്ലണ്ടെന്നും കക്ക പറഞ്ഞു.
കാപ്പെല്ലോയ്ക്ക് കീഴില്‍ ഇംഗ്ലണ്ട് മനോഹരമായാണ് കളിച്ചു കൊണ്ടിരിക്കുന്നത്. അവര്‍ക്ക് മികച്ചൊരു സംഘം കളിക്കാരുണ്ട്. ലോകകപ്പ് നേടാന്‍ പ്രതിഭ മാത്രം പോരെന്ന് നമുക്കറിയാം. എങ്കിലും ഇംഗ്ലണ്ടിന്‍റെ ഇപ്പോഴത്തെ ഫോംവെച്ച് നോക്കുമ്പോള്‍ അവര്‍ക്ക് നല്ലൊരു ലോകകപ്പായിരിക്കും അടുത്ത വര്‍ഷം നടക്കാന്‍ പോകുന്നതെന്നാണ് ഞാന്‍ കരുതുന്നത്-കക്ക പറഞ്ഞു.
കാപ്പെല്ലോയ്ക്ക് കീഴില്‍ കളിച്ച മത്സരങ്ങളില്‍ ആദ്യ പകുതിയില്‍ നാനു തവണ മാത്രമേ ഇംഗ്ലണ്ട് ഗോള്‍ വഴങ്ങിയിട്ടുള്ളു. ലോകകപ്പ് യോഗ്യതാ റൌണ്ടിലെ എല്ലാ മത്സരങ്ങളും ഇംഗ്ലണ്ട് ജയിക്കുകയും ചെയ്തു. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന കോണ്‍ഫെഡറേഷന്‍ കപ്പില്‍ ടീമിനെ പ്രതിനിധീകരികുന്ന കക്ക റയല്‍മാഡ്രിഡുമായി ആറുവര്‍ഷത്തെ കരാറില്‍ ഒപ്പിട്ടിരുന്നു. |