പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത > ജാക്സന്‍റെ ഓര്‍മയില്‍ ഫെഡറര്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ജാക്സന്‍റെ ഓര്‍മയില്‍ ഫെഡറര്‍
ഇന്നലെ അന്തരിച്ച പോപ് സംഗീതത്തിലെ അതുല്യപ്രതിഭ മൈക്കല്‍ ജാക്സണ് ലോക ടെന്നീസിലെ രാജാവ് റോജര്‍ ഫെഡററുടെ പ്രണാമം. സോഡര്‍ലിംഗിനെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ലോകത്തോട് വിട ചൊല്ലിയ സംഗീത പ്രതിഭയെ ഫെഡറര്‍ അനുസ്മരിച്ചത്.

1988ലോ 89 ലോ ആ‍ണ്‍ ജാക്സണ്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ബാസല്‍ സന്ദര്‍ശിച്ചത്. അന്ന് അദ്ദേഹത്തിന്‍റെ സംഗീതനിശ കാണാന്‍ ഞാനും സഹോദരിയും പോയിരുന്നു. എന്നാല്‍ തിരക്ക് കാരണം സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കാനായില്ല. എങ്കിലും അദ്ദേഹത്തിന്‍റെ പാട്ട് ഞങ്ങള്‍ പുറത്തുനിന്നു കേട്ടു. അദേഹത്തിന്‍റെ പാ‍ട്ടുകള്‍ എന്‍റെ ഹൃദയത്തില്‍ തൊട്ടു. പിന്നീട് ആ പാട്ടുകളുടെ ആരാധകനായി ഞാനും.

ഇനിയുമതേറെക്കാലം അങ്ങനെതന്നെ ആയിരിക്കും-വികാരധീനനായി ഫെഡറര്‍ പറഞ്ഞു നിര്‍ത്തി. വിംബിള്‍ഡണിലെ ഇതുവരെയുള്ള കടുത്ത പോരാട്ടമായിരുന്നു തനിക്ക് മൂന്നാം റഊണ്ടി നേരിടേണ്ടി വന്നതെന്നും ഫെഡറര്‍ പറഞ്ഞു. മൂന്നാം റൌണ്ടില്‍ ജര്‍മനിയുടെ ഫിലിപ്പ് കോഷ്രൈബറെ ഒന്നിനെതിര മൂന്നു സെറ്റുകള്‍ക്കാണ്( 6-3, 6-2, 6-7 (5/7), 6-1) ഫെഡറര്‍ മറികടന്നത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പെലെയ്ക്കിഷ്ടം മാഞ്ച്സറ്ററിന്‍റെ കളി
ആഫ്രിക്കന്‍ പങ്കാളിത്തം കൂട്ടാമെന്ന് ബ്ലാറ്റര്‍
റൊണാള്‍ഡോയുടെ റയല്‍ ട്രാന്‍സ്ഫര്‍ പൂര്‍ത്തിയായി
സെറീന എഴുതുന്നു !
ഫിഫ ഇറാനോട് വിശദീകരണം തേടി
ടൈസണ്‍ ഗേയ്ക്ക് മികച്ച സമയം