മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് റയല്‍ മാഡ്രിഡിലക്കുളള ക്രിസ്റ്റിയാനോ റോണാള്‍ഡോയുടെ കൂടുമാറ്റം പൂര്‍ത്തിയായി. ഇതുസംബന്ധിച്ച കരാറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും റയല്‍ മാഡ്രിഡും വെള്ളിയാഴ്ച ഒപ്പുവച്ചു. ജൂലൈ ഒന്നു മുതല്‍ റോണോയിലുള്ള അവകാശം റയലിന് സ്വന്തമാവും.
ആറു വര്‍ഷത്തേക്കാണ് റയലുമായി റൊണോയുടെ കരാര്‍. ജൂലൈ ആറിന് റയലിന്‍റെ സ്വന്തം മൈതാനമായ ബെര്‍ണബ്യു സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ റോണോയ്ക്ക് ഔദ്യോഗികമായി റയലിന്‍റെ ജഴ്സി കൈമാറും.ആദ്യ സീസണില്‍ 9.5 മില്യണ്‍ പൌണ്ടായിരിക്കും റോണൊയുടെ ശമ്പളം. ഇത് ഓരോ സീസണ്‍ കഴിയുംമ്പോഴും 25 ശതമാനം വര്‍ധിപ്പിക്കും.
ഇതിനെല്ലാം പുറമെ സ്പെയിന്‍ സര്‍ക്കാരിന്‍റെ കായിക താരത്തിന് ലഭിക്കുന്ന എല്ലാ നികുതിയിളവുകളും റോണൊയ്ക്ക് ലഭിക്കും. ഇംഗ്ലണ്ടില്‍ റോണാള്‍ഡോയ്ക്ക് നികുതിയിളവുകളൊന്നും ലഭ്യമായിരുന്നില്ല.ലോകം കണ്ട ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ തുകയ്ക്കാണ് ഇംഗ്ലിഷ് ഫുട്ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍നിന്നു റൊണാള്‍ഡോ റയല്‍ മഡ്രിഡിലേയ്ക്ക് കൂടുമാറിയത്. 131.7 ദശലക്ഷം ഡോളര്‍ (ഏകദേശം 606 കോടി രൂപ)ആണ് മാഞ്ചസ്റ്ററിന് റയല്‍ വാഗ്ദാനം ചെയ്തത്. |