ടെന്നീസ് താരം സെറീന വില്യംസിന് നിരവധി വിനോദങ്ങളുണ്ട്. വായനയും സിനിമ കാണുന്നതും ഫുട്ബോള്‍ ആസ്വദിക്കുന്നതുമൊക്കെ അതില്‍ ചിലത് മാത്രം. സംഗീതവും അഭിനയവും ഫാഷനും സെറീന കൈവച്ച മേഖലകള്‍ തന്നെയാണ്.
ആഫ്രിക്കയില്‍ പ്രത്യേക അധികാരമുള്ള ഒരു സ്കൂള്‍ നടത്തുന്നുമുണ്ട് ടെന്നീസ് കോര്‍ട്ടിലെ ഈ സുന്ദരി. എന്നാല്‍, സെറീനയിപ്പോള്‍ മറ്റൊരു മേഖലയില്‍ കൂടി കൈവച്ചതായാണ് പുതിയ വാര്‍ത്ത. ഒരു ടെലിവിഷന്‍ പരിപാടിക്കുള്ള സ്ക്രിപ്റ്റ് തയ്യാറാക്കുന്ന തിരക്കിലാണ് സെറീനയെന്നാണ് പുതിയ വാര്‍ത്ത.
കേള്‍ക്കുന്നവര്‍ക്ക് അത്ഭുതം തോന്നും എന്നാണ് സെറീന ഇതേക്കുറിച്ച് പ്രതികരിച്ചത്. പരിപാടിയുടെ മൂന്ന് ഭാഗങ്ങള്‍ക്കുള്ള രചന തയ്യാറായിക്കഴിഞ്ഞതായി അവര്‍ പറഞ്ഞു. തന്‍റെ ഷോകളിലെ പല കഥകളുടേയും സങ്കലനമാണ് രചന. എന്തിനും ഇറങ്ങിപ്പുറപ്പെട്ട വീട്ടമ്മമാര്‍, സെക്സ്, നഗരം എന്നിങ്ങനെ പലതിനെക്കുറിച്ചും രചനയിലുണ്ട്. |