പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത > ഫിഫ ഇറാനോട് വിശദീകരണം തേടി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഫിഫ ഇറാനോട് വിശദീകരണം തേടി
ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പച്ച ആംബാന്‍ഡ് ധരിച്ച് കളിക്കാനിറങ്ങിയ ചില താരങ്ങള്‍ക്ക് ഇറാന്‍ ഫുട്ബോള്‍ അസോസിയേഷന്‍ വിലക്ക് എര്‍പ്പെടുത്തിയെന്ന ആരോപണത്തില്‍ ഫിഫ വിശദീകരണം തേടി. ഇറാന്‍ പൊതു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഹൊസൈന്‍ മൌസാവിയോട് അനുഭാവം പ്രകടിപ്പിച്ച് ചില താരങ്ങള്‍ കൈയ്യില്‍ പച്ച ആംബാന്‍ഡ് ധരിച്ചിരുന്നു.

ഇതിനെതിരെ ഇറാന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ അച്ചടക്ക നടപടിയെടുത്തുവെന്ന് ചില ഇംഗ്ലീഷ് മാധ്യമങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം 17ന് സോളില്‍ ദക്ഷിണ കൊറിയക്കെതിരെ നടന്ന മത്സരത്തിലാണ് ചില താരങ്ങള്‍ മൌസാവിയോട് അനുഭാവം പ്രകടിപ്പിച്ച് കൈയ്യില്‍ പച്ച ആം ബാന്‍ഡ് ധരിച്ചത്.

എന്നാല്‍ മെഹ്ദി മഹ്ദാവികിയ, അലി കരീമി എന്നീ രണ്ട് താരങ്ങള്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ടീമില്‍ നിന്ന് രാജിവയ്ക്കുകയായിരുന്നുവെന്നും ഇവര്‍ക്കെതിരെ അച്ചടക്ക നടപടി എടുത്തിട്ടില്ലെന്നും ഇറാന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. എന്നാല്‍ സര്‍ക്കാര്‍ നാല് താരങ്ങളെ ഇറാനു വേണ്ടി കളിക്കുന്നതില്‍ നിന്ന് ആജീവനാന്തം വിലക്കിയെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ടൈസണ്‍ ഗേയ്ക്ക് മികച്ച സമയം
സൈന റാങ്കിംഗില്‍ മുന്നോട്ട്
കോണ്‍ഫെഡ് കപ്പ്: ബ്രസീല്‍-അമേരിക്ക ഫൈനല്‍
അണ്ടര്‍ 16 ടീമില്‍ പ്രായമേറിയവര്‍
ബഗാന്‍ കരിയര്‍ നശിപ്പിക്കുന്നു: ബൂട്ടിയ
ഇന്ത്യന്‍ സഖ്യത്തിന് അട്ടിമറി ജയം