യുഎസ് അത്‌ലറ്റിക് മീറ്റിലെ 100 മീറ്റര്‍ ഹീറ്റ്സില്‍ ടൈസണ്‍ ഗേ 9.75ന്‍റെ മികച്ച സമയം കുറിച്ചു. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് തുടങ്ങാനിരിക്കെയാണ് ടൈസണ്‍ ഗേ മികച്ച പ്രകടനം കാഴ്ച വച്ചത്. ഗേയുടെ ഏഴാമത്തെ മികച്ച സമയമാണ് മീറ്റില്‍ സ്ഥാപിക്കപ്പെട്ടത്.
പരിക്കിന് ശേഷം തിരിച്ചെത്തിയ ഗേയുടെ മികച്ച പ്രകടനമാണിത്. 100,200 മീറ്റര്‍ ഓട്ട മത്സരങ്ങളില്‍ ലോക ചാമ്പ്യനായിട്ടുള്ള ടൈസന്‍ പരിക്കിനെ തുടര്‍ന്ന് ദേശീയ - അന്തര്‍ദേശീയ മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ട്രാക്കിലേക്ക് തിരിച്ചുവരാന്‍ തന്‍റെ കാലുകള്‍ തയ്യാറെടുക്കുകയാണെന്ന് മത്സര ശേഷം ഗേ പറഞ്ഞു.
കഴിഞ്ഞ ബീജിംഗ് ഒളിമ്പിക്സില്‍ ജമൈക്കയുടെ ഹുസൈന്‍ ബോള്‍ട്ട് നൂറ് മീറ്ററില്‍ 9.69ന്‍റെ ലോക റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. കഴിഞ്ഞ 17ന് 9.77 സെക്കന്‍ഡിന്‍റെ മറ്റൊരു മികച്ച സമയം ബോള്‍ട്ട് കുറിച്ചിരുന്നു. ബോള്‍ട്ടിനെ മറികടക്കുകയാണ് അടുത്ത ലോക ചാമ്പ്യന്‍ഷിപ്പില്‍ ഗേയുടെ വെല്ലുവിളി. |