പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത > സൈന റാങ്കിംഗില്‍ മുന്നോട്ട്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സൈന റാങ്കിംഗില്‍ മുന്നോട്ട്
ഇന്ത്യന്‍ ബാറ്റ്മിന്‍ഡന്‍ താരം സൈന നേഹ്‌വാളിനു ലോക ബാഡ്മിന്റണ്‍ റാങ്കിംഗില്‍ മുന്നേറ്റം. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ സൈന ഇപ്പോള്‍ ഏഴാം സ്ഥാനത്താണ്‌. അടുത്തിടെ നടന്ന ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്‍റന്‍ കിരീടം നേടിയതോടെയാണ് സൈനയൂടെ റാങ്കിംഗ് ഒരു പടി കൂടി ഉയര്‍ന്നത്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സൈന റാങ്കിംഗില്‍ ആദ്യ പത്തില്‍ സ്ഥാനം കണ്ടെത്തിയത് കഴിഞ്ഞ വര്‍ഷമാണ്‌.

ഇന്തോനേഷ്യന്‍ വിജയത്തിന് മുമ്പ് സൈന എട്ടാം സ്ഥാനത്തായിരുന്നു. അതേസമയം, ഇന്ത്യന്‍ താരമായ അദിതി മുദത്കര്‍ റാങ്കില്‍ഗില്‍ വന്‍ മുന്നേറ്റം നടത്തി. മുദത്കര്‍ മുപ്പതിയാറാം സ്ഥാനത്ത് നിന്ന് ഇരുപത്തിയേഴാം സ്ഥാനത്തെത്തിയിട്ടുണ്ട്. ചേതന്‍ ആനന്ദ് ഒരു സ്ഥാനം മുന്നേറി 14ആം സ്ഥാനത്ത് എത്തിയപ്പോള്‍ മറ്റൊരു താരമായ അരവിന്ദ് ഭട്ടിന്‍റെ റാങ്കിംഗില്‍ മാറ്റമില്ലാതെ തുടരുകയാണ്.

നിലവില്‍ നടക്കുന്ന മലേഷ്യന്‍ ബാഡ്മിന്‍റന്‍ കിരീടം കൂടി നേടുകയാണെങ്കില്‍ സൈന റാങ്കിംഗില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളിലെത്തുമെന്നാണ് കരുതുന്നത്. മലേഷ്യന്‍ ബാഡ്മിന്‍റന്‍ ടൂര്‍ണമെന്‍റില്‍ സൈന ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയിട്ടുണ്ട്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
കോണ്‍ഫെഡ് കപ്പ്: ബ്രസീല്‍-അമേരിക്ക ഫൈനല്‍
അണ്ടര്‍ 16 ടീമില്‍ പ്രായമേറിയവര്‍
ബഗാന്‍ കരിയര്‍ നശിപ്പിക്കുന്നു: ബൂട്ടിയ
ഇന്ത്യന്‍ സഖ്യത്തിന് അട്ടിമറി ജയം
ഫോര്‍മുല വണ്‍ തര്‍ക്കം തീരുന്നു
സ്പെയിനിനെ അട്ടിമറിച്ച് അമേരിക്ക ഫൈനലില്‍