പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത > ബഗാന്‍ കരിയര്‍ നശിപ്പിക്കുന്നു: ബൂട്ടിയ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബഗാന്‍ കരിയര്‍ നശിപ്പിക്കുന്നു: ബൂട്ടിയ
മോഹന്‍ ബഗാന്‍ തന്‍റെ കരിയര്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന്‍ ബൈച്ചൂംഗ് ബൂട്ടിയ. ഇന്ത്യന്‍ ക്ലബ്ബ് ഫുട്ബോള്‍ തലത്തിലെ ഭാവിയെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബൂട്ടിയ വ്യക്തമാക്കി.

നെഹ്‌റു കപ്പ് ഒരുക്കത്തിനായി ദുബായിലും സ്പെയിനിലും നടക്കുന്ന ദേശീയ ടീം ക്യാമ്പില്‍ പങ്കെടുക്കാ‍നിരിക്കുകയാണ് ബൂട്ടിയ.16 വര്‍ഷമായി ദേശീയ ടീമിനും ക്ലബ്ബ് തലത്തിലും കളിക്കുന്ന തന്നെപ്പോലൊരു കളിക്കാരനോട് ഇത്തരത്തില്‍ പെരുമാറിയെങ്കില്‍ മറ്റ് എത് കളിക്കാരനും ഈ അവസ്ഥ വരാം. തന്നെ ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാ‍നം കേട്ട് ശരിക്കും ഞെട്ടിപ്പോയി. അച്ചടക്ക നടപടിയെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി അടുത്ത മാസം ഒമ്പതിന് നടക്കുന്ന ചര്‍ച്ചയില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്നും ബൂട്ടിയ പറഞ്ഞു.

ഈ പ്രശ്നത്തിന്‍റെ പേരില്‍ താന്‍ ഫുട്ബോള്‍ ഉപേക്ഷിക്കാനൊന്നും പോവുന്നില്ല. ഫുട്ബോളിന് പുറത്തൊരു കരിയറിനെപ്പറ്റി ഇപ്പോള്‍ ചിന്തിക്കുന്നില്ല. പ്രശ്നമുണ്ടായപ്പോള്‍ രാജ്യത്തെ ജനങ്ങള്‍ തന്നെ പിന്തുണച്ചു. തന്നെ ശിക്ഷിച്ചവര്‍ക്ക് നല്ലത് വരട്ടെ എന്ന് മാത്രമേ ചിന്തിക്കുന്നുള്ളൂവെന്നും ബൂട്ടിയ പറഞ്ഞു.ക്ലബ്ബിന്‍റെ അനുമതിയില്ലാതെ ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിന്‍റെ പേരിലാണ് ക്ലബ്ബ് ബൂട്ടിയക്കെതിരെ അച്ചടക്ക നടപടിയെടുത്തത്.ഇതിനെ തുടര്‍ന്ന് ബൂട്ടിയ ഈസ്റ്റ് ബംഗാള്‍ ക്ലബ്ബിഒനുവേണ്ടി കളിക്കാ‍ന്‍ കരാറിലെത്തിയിരുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഇന്ത്യന്‍ സഖ്യത്തിന് അട്ടിമറി ജയം
ഫോര്‍മുല വണ്‍ തര്‍ക്കം തീരുന്നു
സ്പെയിനിനെ അട്ടിമറിച്ച് അമേരിക്ക ഫൈനലില്‍
എറ്റുവിനെ വില്‍ക്കാന്‍ ബാര്‍സ ഒരുങ്ങുന്നു
വനിതകള്‍ക്ക് അഞ്ചു സെറ്റ് പറ്റില്ലെന്ന്
റൊണാള്‍ഡോയേക്കാള്‍ കേമന്‍ മെസ്സി