വിംബിള്‍ഡണ്‍ പുരുഷ ഡബിള്‍സില്‍ സീഡ് ചെയ്യപ്പെടാത്ത ജോഡികളായ ഇന്ത്യയുടെ പ്രകാശ് അമൃത്‌രാജ്-പാകിസ്ഥാന്‍റെ അസ്ലാം-ഉള്‍-ഖുറേഷി സഖ്യത്തിന് ആദ്യ റൌണ്ടില്‍ അട്ടിമറി വിജയം. പതിനാറാം സീഡുകളായ സ്റ്റീഫന്‍ ഹസ്-റോസ് ഹച്ചിന്‍സ് സഖ്യത്തെയാണ് അമൃത്‌രാജ് സഖ്യം അഞ്ചു സെറ്റ് പോരാട്ടത്തില്‍ (6-4, 6-7 (12), 6-4, 3-6, 6-3) അട്ടിമറിച്ചത്.
നാലുമണിക്കൂര്‍ നീണ്ടു നിന്ന പോരാട്ടത്തില്‍ രണ്ട് ദിവസമെടുത്തായിരുന്നു ഇന്ത്യന്‍ ജയം.ഇന്നലെ രണ്ട് സെറ്റുകള്‍ വീതം നേടിയപ്പോള്‍ മത്സരം മഴ മൂലം നിര്‍ത്തിവയ്ക്കുകയായിരുന്നു. ആദ്യ സെറ്റ് നഷ്ടമായശേഷം ഓസ്ട്രലിയന്‍-ബ്രിട്ടീഷ് ജോഡികളായ ഹസ്-ഹച്ചിന്‍സ് സഖ്യം രണ്ടാം സെറ്റില്‍ 70 മിനുറ്റ് പോരാടിയ ശേഷമാണ് 14-12ന് സെറ്റ് സ്വന്തമാക്കിയത്.
അടുത്ത സെറ്റ് നേടി അമൃത്‌രാജ് സഖ്യം വീണ്ടും തിര്‍ച്ചുവരവ് നടത്തിയെങ്കിലും നാലാം സെറ്റ് നേടി ഹസ് സഖ്യം തിരിച്ചടിച്ഛു. ഓറ്റുവില്‍ അവസാന സെറ്റില്‍ 6-3ന് സ്വന്തമാക്കി അമൃത്‌രാജ് സഖ്യം അട്ടിമറി പൂര്‍ത്തിയാക്കി. |