പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത > വനിതകള്‍ക്ക് അഞ്ചു സെറ്റ് പറ്റില്ലെന്ന്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വനിതകള്‍ക്ക് അഞ്ചു സെറ്റ് പറ്റില്ലെന്ന്
ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്‍റുകളില്‍ വനിതകളുടെ മത്സരവും അഞ്ചു സെറ്റ് ആക്കുന്നത് സമയനഷ്ടം ആയിരിക്കുമെന്ന് ഓസ്ട്രേലിയന്‍ താരവും മുന്‍ വിംബിള്‍ഡണ്‍ ചാമ്പ്യനുമായ ലെയ്റ്റണ്‍ ഹെവിറ്റ്.വനിതകള്‍ അഞ്ചു സെറ്റ് കളിക്കാനുള്ള കായികക്ഷമത ഉളളവരല്ലെന്നും ഹെവിറ്റ് പറഞ്ഞു.

വനിതാതാരങ്ങളില്‍ ഭൂരിഭാഗവും അഞ്ച് സെറ്റ് പോരാടുമെന്ന് ഞാന്‍ കരുതുന്നില്ല.അഞ്ച് സെറ്റ് മത്സരിക്കാനുള്ള കായികക്ഷമത പല താരങ്ങല്‍ക്കും ഇല്ല-ഹെവിറ്റ് പറഞ്ഞു. പുരുഷന്‍‌മാരുടേതിന് സമാനമായി വനിതകളുടെ മത്സരങ്ങളും അഞ്ച് സെറ്റ് ആക്കണമെന്ന് ആവശ്യമുയര്‍ന്നിരിന്നു. പുരുഷന്‍‌മാര്‍ക്ക് നല്‍കുന്ന സമ്മാനത്തുക സ്ത്രീകള്‍ക്കും നല്‍കണമെന്ന ആവശ്യം 2007ല്‍ ഓള്‍ ഇംഗ്ലണ്ട് ക്ലബ്ബ് അംഗീകരിച്ചതിനെ തുടര്‍ന്നായിരുന്നു ഈ ആവശ്യമുയര്‍ന്നത്.

മൂന്നു സെറ്റില്‍ അവസാനിക്കുന്ന വനിതാ മത്സരങ്ങളേക്കാള്‍ ആരാധകരെ തൃപ്തിപ്പെടുത്തുന്നത് അഞ്ചു സെറ്റ് നീളുന്ന പുരുഷ മത്സരങ്ങളാണെന്നും വനിതകള്‍ ചുളുവില്‍ പൈസ അടിച്ചെടുക്കുയാണെന്നും ഒരു വിഭാഗം മാധ്യമങ്ങളും താരങ്ങളും ആരോപണം ഉന്നയിച്ചതോടെയാണ് വനിതാ മത്സരങ്ങളും അംചു സെറ്റ് ആക്കണമെന്ന നിര്‍ദേശം വീണ്ടും ശക്തമായത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
വിംബിള്‍ഡണ്‍ പ്രമുഖര്‍ മുന്നോട്ട്
റെക്കോര്‍ഡ് ലക്‍ഷ്യമിട്ട് സ്പെയിന്‍
വിലക്ക് ലംഘിച്ച് താരങ്ങള്‍ ദേശീയ ക്യാമ്പില്‍
പ്രതീക്ഷയോടെ ഇന്ത്യ മലേഷ്യന്‍ ഓപ്പണ്
സെറീന രണ്ടാം റൌണ്ടില്‍
ഓവന്‍ ന്യൂകാസില്‍ വിടുന്നു