പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത > റൊണാള്‍ഡോയേക്കാള്‍ കേമന്‍ മെസ്സി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
റൊണാള്‍ഡോയേക്കാള്‍ കേമന്‍ മെസ്സി
ലോക ഫുട്ബോളിലെ ഏറ്റവും വിലകൂടിയ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയായിരിക്കാം.എന്നാല്‍ റോണാള്‍ഡോയേക്കാള്‍ മാധ്യമങ്ങള്‍ എറ്റവും കൂടുതല്‍ വിലമതികുന്നത് അര്‍ജന്‍റീനിയയുടെ ബാര്‍സലോണ താരം ലയണല്‍ മെസ്സിയെയാണെന്ന് ഒരു സ്പാനിഷ് ഗവേഷക സംഘം നടത്തിയ പഠനത്തില്‍ പറയുന്നു.നവാര സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

എന്നാല്‍ വിലയുടെ കാര്യത്തില്‍ റൊണാള്‍ഡോയ്ക്ക് തന്നെയാണ് മാധ്യമങ്ങള്‍ മുന്‍‌തുക്കം നല്‍കുന്നത്. 82 മില്യണ്‍ യൂറോയാണ് റോണോയ്ക്ക് മാധ്യമങ്ങള്‍ കല്‍പ്പിക്കുന്ന വില. 80 മില്യണ്‍ യൂറോയുമായി മെസ്സി രണ്ടാമതും 67 മില്യണ്‍ യൂറോയുമായി സ്പെയിനിന്‍റെ ലിവര്‍പൂള്‍ താരം ഫെര്‍ണാണ്ടോ ടോറസ് മൂന്നാമതുമാണ്.

ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ മാഞ്ചസ്റ്ററിനെതിരെ നേടിയ ഗോളാണ് മെസ്സിയെ മാധ്യമങ്ങളുടെ കണക്കെടുപ്പില്‍ ഒന്നാമതെത്തിച്ചത്. ടീം റാങ്കിംഗില്‍ മാധ്യമങ്ങള്‍ ബാര്‍സലോണയെയെയും മാഞ്ചസ്റ്ററിനെയും ഒരുപോലെ പിന്തുണച്ചു. ബാര്‍സയ്ക്ക് 86.2 പോയിന്‍റ് നല്‍കിയപ്പോള്‍ മാഞ്ചസ്റ്ററിന് 86 പോയിന്‍റ് ലഭിച്ചു. എന്നാല്‍ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ പരിശീലകന്‍ എന്ന സ്ഥാനം മാഞ്ചസ്റ്ററിന്‍റെ സര്‍ അലക്സ് ഫെര്‍ഗൂസനുള്ളതാണ്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
വിംബിള്‍ഡണ്‍ പ്രമുഖര്‍ മുന്നോട്ട്
റെക്കോര്‍ഡ് ലക്‍ഷ്യമിട്ട് സ്പെയിന്‍
വിലക്ക് ലംഘിച്ച് താരങ്ങള്‍ ദേശീയ ക്യാമ്പില്‍
പ്രതീക്ഷയോടെ ഇന്ത്യ മലേഷ്യന്‍ ഓപ്പണ്
സെറീന രണ്ടാം റൌണ്ടില്‍
ഓവന്‍ ന്യൂകാസില്‍ വിടുന്നു