ദേശീയ ക്യാമ്പില്‍ പങ്കെടുക്കാന്‍ പോകുന്നതിന് മുന്‍കൂര്‍ അനുമതി തേടിയിരിക്കണമെന്ന ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍ ക്ലബ്ബുകളുടെ കര്‍ശന നിര്‍ദേശം ലംഘിച്ച് താരങ്ങള്‍ ദേശീയ ഫുട്ബോള്‍ ക്യാമ്പില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലെത്തി. അനുമതി ഇല്ലാതെ ദേശീയ ക്യാമ്പിന് പോകുന്ന താരങ്ങളുടെ വേതനം വെട്ടിക്കുറയ്ക്കുമെന്ന് ക്ലബ്ബുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ക്ലബ്ബുമായി ഇക്കാര്യങ്ങള്‍ സംസാരിച്ചുവെന്നും ദേശീയ ക്യാമ്പില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ഡല്‍ഹിയിലെത്തിയ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു മോഹന്‍ ബഗാന്‍ താരം പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ക്ലബ്ബുകള്‍ ഔദ്യോഗിക വിശദീകരണമൊന്നും നല്‍കിയിട്ടില്ല.
എന്നാല്‍ തങ്ങള്‍ ദേശീയ ക്യാമ്പില്‍ പങ്കെടുക്കുന്ന കാര്യം ക്ലബ്ബിനെ അറിയിച്ചിട്ടില്ലെന്നും തങ്ങള്‍ ഡല്‍ഹിക് തിരിക്കുകയാണെന്നും ഔ മുതിര്‍ന്ന ഈസ്റ്റബംഗാള്‍ താരം പറഞ്ഞു. കളിക്കാരെ വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ ഫുട്ബൊള്‍ അസോസിയേഷനും ബംഗാള്‍ ഫുട്ബോള്‍ അസോസിയേഷനും തമ്മില്‍ ഇന്നലെ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും തീരുമാനത്തിലെത്താനായിരുന്നില്ല. |