മലേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റിന് നാളെ തുടക്കമാവും.ഇന്തോനേഷ്യന്‍ ഓപ്പണില്‍ കിരീടമുയര്‍ത്തിയ ലോക ഏഴാം നമ്പര്‍ താരം സൈനാ നേവാളിലാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍. ഇവിടെ രണ്ടാം സീഡാണ് സൈന.ലോക റാങ്കിംഗില്‍ 39 ആം സ്ഥാനക്കാരിയായ തായ്‌ലന്‍ഡിന്‍റെ പോണ്‍ടിപ് ബുരാനാപ്രസേര്‍ട്സുക്കുമായാണ് സൈനയുടെ ആദ്യ റൌണ്ട് മത്സരം.
മറ്റൊരു ഇന്ത്യന്‍ താരമായ അദിഥി മുടാറ്റ്കര്‍ സിംഗപ്പൂരിന്‍റെ മിംഗാടിയന്‍ ഫുവിനെ നേരിടും. പുരുഷ വിഭാഗത്തില്‍ മൂന്നാം സിഡായ ചേരതന്‍ ആനന്ദ് ആതിഥേയരുടെ പ്രതീക്ഷയായ ഇസ്കന്ദര്‍ സുല്‍ക്കര്‍ണൈന്‍ സൈനുദ്ദീനെ നേരിടും. ഒമ്പതാം സീഡ് അരവിന്ദ് ബട്ട് ഡെയ്ന്‍ സുനെ വാന്‍ഹോല്‍ട്ടുമായി എറ്റുമുട്ടും.
സിംഗപ്പൂര്‍ ഓപണില്‍ ലോക രണ്ടാം നമ്പര്‍ താരമായ ഡെയ്ന്‍ പ്പീറ്റര്‍ ഗെയ്ഡിനെ അട്ടിമറിച്ചതിലൂടെ ശ്രദ്ധേയനായ അനൂപ് ശ്രീധര്‍ ജപ്പാന്‍റെ കോയ്ച്ചി സൈക്ക്കിയുമായി ഏറ്റുമുട്ടും. മിക്സഡ് ഡബ്ബിള്‍സില്‍ ഒന്നാം സീഡുകളായ വി ദിജു-ജ്വാല ഗട്ട സഖ്യവും ഇന്ത്യന്‍ പ്രതീക്ഷ കാക്കാനായുണ്ട്. |