സെറീന വില്യംസ് വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്‍റിന്‍റെ രണ്ടാം റൌണ്ടില്‍ കടന്നു. പോര്‍ച്ചുഗീസ് താരം ന്യൂസ സില്‍വയെ 6-1, 7-5 എന്ന സ്കോറിനാണ് രണ്ടാം സ്വീഡായ സെറീന അടിയറവ് പറയിച്ചത്.
മൂന്നാമത്തെ ഓള്‍ ഇംഗ്ലണ്ട് ക്ലബ് കീരീടമെന്ന മോഹവുമായിറങ്ങിയ അമേരിക്കന്‍ താരത്തിന് കനത്ത വെല്ലുവിളിയാണ് ആദ്യമായി ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്‍റില്‍ കളിക്കുന്ന ന്യൂസ ഉയര്‍ത്തിയത്. ആദ്യ സെറ്റില്‍ അനായാസം ജയിക്കാനായെങ്കിലും രണ്ടാം സെറ്റില്‍ സെറീന ഏറെ വിയര്‍പ്പൊഴുക്കി. 74 മിനിറ്റ് നീണ്ട മല്‍സരത്തിനൊടുവിലാണ് സെറീന രണ്ടാം റൌണ്ട് ടിക്കറ്റ് സ്വന്തമാക്കിയത്.
ഓസ്ട്രേലിയയുടെ ജാര്‍മില ഗ്രോത്തുമായാണ് സെറീനയുടെ രണ്ടാം റൌണ്ട് മല്‍സരം. |