പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത > ഓവന്‍ ന്യൂകാസില്‍ വിടുന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഓവന്‍ ന്യൂകാസില്‍ വിടുന്നു
ന്യൂകാസിലിന്‍റെ ഇംഗ്ലണ്ട് താരം മൈക്കല്‍ ഓവന്‍ ക്ലബ് വിടാനൊരുങ്ങുന്നു. പ്രീമിയര്‍ ലീഗിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നതിനാല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ താന്‍ ന്യൂകാസില്‍ വിടുമെന്ന് ഓവന്‍ പറഞ്ഞു. ഇപ്പോഴും ന്യൂകാസില്‍ താരമാണെങ്കിലും ഏതാനും ആഴ്ചകള്‍ കൂടിയേ തന്നെ ന്യൂകാസില്‍ ജഴ്സിയില്‍ കാണാനാകൂവെന്നും ഓവന്‍ വ്യക്തമാക്കി.

എന്നാല്‍ ഏത് ക്ലബ്ബിലേക്കാണ് കൂടുമാറുന്നതെന്ന് വ്യക്തമാക്കാതിരുന്ന ഓവന്‍ കാത്തിരുന്നു കാണാമെന്നാണ് ഇതിനെക്കുറിച്ച് പ്രതികരിച്ചത്. തന്‍റെ മേല്‍ താല്‍‌പ്പര്യം പ്രകടിപ്പിച്ച് നിരവധി ക്ലബ്ബുകള്‍ രംഗത്ത് വന്നിട്ടുണ്ടെന്നും മുന്‍ ലിവര്‍പൂള്‍ താരം വ്യക്തമാക്കി. വിദേശത്തു നിന്നും സ്വദേശത്തു നിന്നും തനിക്ക് വാഗ്ദാനങ്ങളുണ്ടെന്നും ഓവന്‍ പറഞ്ഞു.

എന്നാല്‍ പ്രീമിയര്‍ ലീഗില്‍ തുടരുക എന്നതിനാണ് താ‍നിപ്പോള്‍ പ്രാമുഖ്യം നല്‍കുന്നതെന്നും ഓവന്‍ പറഞ്ഞു. ലിവര്‍പൂള്‍ താരമായിരുന്ന ഓവന്‍ അപാരമാരമായ ഫിനിഷിംഗ് പാടവം കൊണ്ട് അതിവേഗമാണ് പ്രശസ്തിയിലേക്കുയര്‍ന്നത്. എന്നാല്‍ 2004ല്‍ ലിവര്‍പൂളില്‍ നിന്ന് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയ ഓവന് പരിക്കും ഫോമില്ലായ്മയുംമൂലം മിക്കവാറും മത്സരങ്ങളില്‍ സൈഡ് ബെഞ്ചിലിരിക്കേണ്ടി വന്നതോടെ കരിയര്‍ പ്രതിസന്ധിയിലായി. തുടര്‍ന്ന് 2005ലാണ് ഓവന്‍ ന്യൂകാസിലേക്ക് മാറിയത്.അതിനുശേഷം ഓവനെ ദേശീയ ടിമിലേക്കും പരിഗണിച്ചിരുന്നില്ല.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
വിംബിള്‍ഡണ്‍: സാനിയ രണ്ടാം റൌണ്ടില്‍
സൈനയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം
ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രി: വെറ്റല്‍ ജേതാവ്
ജര്‍മനിയ്ക്ക് ജൂനിയര്‍ ലോക ഹോക്കി കിരീടം
മഞ്ഞക്കടലില്‍ ഇറ്റലി മുങ്ങി
ചരിത്രത്തില്‍ കണ്ണുനട്ട് ഫെഡറര്‍