ലണ്ടനില്‍ നടക്കുന്ന വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്‍റില്‍ വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ സാനിയ മിര്‍സ രണ്ടാം റൌണ്ടില്‍ പ്രവേശിച്ചു. ലണ്ടനിലെ ഓള്‍ ഇംഗ്ലണ്ട് ക്ലബ് സെന്‍റര്‍ കോര്‍ട്ടില്‍ നടന്ന മത്സരത്തില്‍ ജര്‍മനിയുടെ ലോക അമ്പത്തിയൊന്നാം റാങ്കുകാരിയായ അന്നാ ലെന ഗ്രോണ്‍ഫെല്‍ഡിനെയാണ് സാനിയ തോല്‍പ്പിച്ചത്. സ്കോര്‍: 6-2, 2-6, 6-2.
ഇത് മൂന്നാം തവണയാണ് എഴുപതിയെട്ടാം റാങ്കുകാരിയായ സാനിയ മിര്‍സ അന്നയെ തോല്‍പ്പിക്കുന്നത്. നേരത്തെ 2004, 2005 വര്‍ഷങ്ങളില്‍ അന്ന സാനിയയോട് തോറ്റിരുന്നു. ഒന്നാം സെറ്റ് അനായാസമായി വിജയിച്ച സാനിയയ്ക്ക് അടുത്ത സെറ്റ് നഷ്ടമായെങ്കിലും നിര്‍ണായക സെറ്റ് പൊരുതി നേടുകയായിരുന്നു.
റൊമാനിയയുടെ ഇരുപതിയെട്ടാം റാങ്കുകാരി സൊരാന സിര്‍സ്റ്റിയാണ് രണ്ടാം റൌണ്ടില്‍ സാനിയയുടെ എതിരാളി. റൊമാനിയയുടെ തന്നെ എദീന ഗല്ലോവിറ്റ്സിനെ തോല്‍പ്പിച്ചാണ് സൊരാന സിര്‍സ്റ്റി രണ്ടാം റൌണ്ടില്‍ കടന്നത്. സ്കോര്‍: 7-5, 6-1. സാനിയ മിര്‍സ ഇതിനു മുമ്പ് ഒരിക്കല്‍ പോലും വിംബിള്‍ഡണിന്‍റെ രണ്ടാം റൌണ്ടില്‍ കടന്നിട്ടില്ല. |