ഇന്തൊനീഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റന്‍ കിരീടം നേടിയ ഇന്ത്യയുടെ സൈന നേവാളിന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റെ അഭിനന്ദനം.സൈനയുടെ വിജയം ഇന്ത്യന്‍ കായിക രംഗത്തെ നാഴികക്കല്ലുകളില്‍ ഒന്നാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിഭയ്ക്കും ദൃഡനിശ്ചയത്തിനും കഠിന പ്രയത്നത്തിനുമുള്ള അംഗീകാരമാണ് സൈനയുടെ വിജയം.
തെരഞ്ഞെടുക്കുന്ന വഴികളിലെല്ലാം ഉന്നതിയിലെത്താന്‍ രാജ്യത്തെ വനിതകള്‍ക്ക് മുഴുവന്‍ പ്രചോദനമാകും സൈനയുടെ വിജയമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതുപോലെ സൈനയ്ക്ക് ഇനിയും വിജയങ്ങളുണ്ടാകട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.
ഞായറാഴ്ച നടന്ന ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ ലോക മൂന്നാം നമ്പര്‍ താരവും മൂന്നാം സീഡുമായ ചൈനയുടെ ലിന്‍ വാങ്ങിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക്(12-21, 21-18, 21-9) തോല്‍പ്പിച്ചാണ് സൈന ആദ്യ സൂപ്പര്‍ സീരീസ്സ് കിരീടം നേടിയത്.
ഈ നേട്ടം കൈവരിക്കുന്ന് ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് സൈന.ചൈനയുടെ തന്നെ ലാന്‍ ലൂവിനെ സെമിയില്‍ തോല്‍പിച്ചാണ് സൈന ഫൈനലിലെത്തിയത്.ഈ വര്‍ഷം അവസാനത്തൊടെ ലോക റാങ്കിംഗില്‍ ആദ്യ അഞ്ചില്‍ ഇടം പിടിക്കാനുള്ള സൈനയുടെ ശ്രമങ്ങള്‍ക്ക് ഈ കിരീടജയം വന്‍ കുതിപ്പാണ് നല്‍കുക. |