പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത > മഞ്ഞക്കടലില്‍ ഇറ്റലി മുങ്ങി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മഞ്ഞക്കടലില്‍ ഇറ്റലി മുങ്ങി
കോണ്‍ഫെഡറേഷന്‍ കപ്പില്‍ നിന്ന് ലോക ചാമ്പ്യന്‍‌മാരായ ഇറ്റലി പുറത്ത്.ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് ലോക ചാമ്പ്യന്‍‌മാര്‍ മഞ്ഞപ്പടയോട് അടിയറവ് പറഞ്ഞത്. പ്രതിരോധപ്പെരുമയുമായെത്തിയ ലോകചാമ്പ്യന്‍‌മാര്‍ ആദ്യ പകുതിയിലായിരുന്നു മൂന്നു ഗോളുകളും വഴങ്ങിയത്. 1957നു ശേഷം ഇതാദ്യമായാണ് ഇറ്റലി ആദ്യ പകുതിയില്‍ മൂന്നു ഗോള്‍ വഴങ്ങുന്നത്. എട്ടു മിനുറ്റിനുള്ളിലായിരുന്നു മൂന്നു ഗോളുകളും പിറന്നത്.

ആദ്യ പകുതി തീരാന്‍ എട്ടു മിനുറ്റുള്ളപ്പോള്‍ ഫാബിയാനോ ആണ് ബ്രസീലിന് വേണ്ടി ആദ്യ വെടി പൊട്ടിച്ചത്. പ്രതിരോധപ്പിഴവ് മുതലെടുത്തായിരുന്നു ഫാബിയാനോയുടെ ഫിനിഷിംഗ്.ആറു മിനുറ്റിനുശേഷം കക്കയും-റോബീഞോയും കൂടി തുടക്കമിട്ട നീക്കത്തിന് മനോഹരമായ ഫിനിഷിംഗ് നല്‍കി ഫാബിയാനോ ഗോള്‍ നേട്ടം രണ്ടാക്കി.

രണ്ട് മിനുറ്റിനുശേഷം റോബീഞ്ഞോയുടെ ഷോട്ട് തടുക്കാനുള്ള ശ്രമത്തില്‍ പ്രതിരോധനിരക്കാരന്‍ ഡോസേന സ്വന്തം പോസ്റ്റില്‍ നിറയോഴിച്ചതോടെ ഇറ്റലിയുടെ പതനം പൂര്‍ത്തിയായി.രണ്ടാം പകുതില്‍ അഭിമാനം രക്ഷിക്കാനായി ഒരുഗോളെങ്കിലും മടക്കാനായി ഇറ്റലി ശ്രമിച്ചെങ്കിലും അതെല്ലാം ബ്രസീല്‍ ഗോളി ജൂലിയസ് സീസര്‍ തട്ടിയകറ്റി.

ഈജിപ്തിനെ മുന്നു ഗോളുകള്‍ക്ക് തകര്‍ത്ത അമേരിക്ക ഗ്രൂപ്പില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി സെമിയിലെത്തി. സെമിയില്‍ ബ്രസീല്‍ ദക്ഷിണാഫ്രിക്കയെയും സ്പെയിന്‍ അമേരിക്കയെയും നേരിടും. ഗോള്‍ ശരാശരിയിലാണ് അമേരിക്ക സെമിയിലിടം നേടിയത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ചരിത്രത്തില്‍ കണ്ണുനട്ട് ഫെഡറര്‍
സൈന നേവാളിന്‌ കിരീടം
റയലിലേക്ക് പോകാന്‍ തയ്യാറായിരുന്നു
സ്പെയിന്‍ സെമിയില്‍
ഇറ്റലി ഇന്ന് ബ്രസീലിനെതിരെ
എഫ് വണ്ണിന്‍റെ കഥ കഴിഞ്ഞു: അലോണ്‍സൊ