വിംബിള്‍ഡണ്‍ പുരുഷ ഡബിള്‍സിലെ ആദ്യ റൌണ്ട് പോരാട്ടത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഏറ്റുമുട്ടും. ഇന്ത്യന്‍ ടെന്നീസിലെ പുതിയ താരോദയമായ സോംദേവ് ദേവ്‌വര്‍മന്‍ ദക്ഷിണാഫ്രിക്കന്‍ താരം കെവിന്‍ ആന്‍ഡേഴ്സണ്‍ ജോഡിയാണ് മറ്റൊരു ഇന്ത്യന്‍ താരവും ടൂര്‍ണമെന്‍റിലെ നാലാം സീഡുകളുമായ മഹേഷ് ഭൂപതി-മാര്‍ക് നോള്‍സ് സഖ്യത്തെ ആദ്യ റൌണ്ടില്‍ നേരിടുക.
ഫ്രഞ്ച് ഓപ്പണ്‍ ജേതാക്കളും ടൂര്‍ണമെന്‍റിലെ മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയുമായ ലിയാണ്ടര്‍ പേസ്-ലൂകാസ് ളൌഹി സഖ്യത്തിന് അമേരിക്കയുടെ ജെയിംസ് ബ്ലേക്ക്-മാര്‍ഡി ഫിഷ് സഖ്യമാണ് എതിരാളികള്‍. ഇന്ത്യയുടെ പ്രകാശ് അമൃത് രാജ് പാകിസ്ഥാന്‍റെ ഐസം ഉള്‍ ഹഖ് ഖുറേഷി സഖ്യം പതിനാറാം സീഡുകളായ സ്റ്റീഫന്‍ ഹസ്-ബ്രിട്ടണ്‍ റോസ് ജോഡിയെ ആദ്യ റൌണ്ടില്‍ നേരിടും.
വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷയായ സാനിയാ മിര്‍സയ്ക്ക് ലോക അമ്പത്തി ഒന്നാം നമ്പര്‍ താരം ജര്‍മനിയുടെ അന്ന ലെന ഗ്രോന്‍ഫീല്‍ഡാണ് എതിരാളി.
|